നിയമനം വൈകുന്നതില്‍ പ്രതിഷേധം
ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ ഹൃദ്‌രോഗ വിഭാഗം ഡോക്ടര്‍മാരില്ല. ഇവിടെയുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം ഒരു വര്‍ഷം മുന്‍പ് സ്ഥലം മാറിപ്പോയിരുന്നു.ഇതിന് ശേഷം നിയമനം നടത്താന്‍ ഇതുവരെ സര്‍ക്കാര്‍ തയാറായിട്ടില്ല. നിയമനം നടത്താത്തതിനെതിരെ ഇപ്പോള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ജന്മനാ ഹൃദയത്തില്‍ സുഷിരമുള്ള കുട്ടികള്‍ക്ക് ശസ്ത്രക്രിയ
അടക്കം പലതരത്തിലുള്ള ഹൃദ്‌രോഗചികിത്സ ഇവിടെനിന്ന് ലഭിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ഡോക്ടര്‍മാരില്ലാത്തതിന്റെ പേരില്‍ ഇവിടെയെത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കുന്ന് സ്ഥിതിയാണിവിടെ. കോട്ടയം, പത്തനം തിട്ട, ഇടുക്കി,ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. ഹീഡിയാട്രീ, കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരെ ലഭിക്കുവാനുള്ള ബുദ്ധിമുട്ടാണ് പകരം നിയമനം നടത്തുവാന്‍ താമസിക്കുന്നതെന്ന് ഔദ്യോഗിക വിശദീകരണം.
എന്നാല്‍ ഇപ്പോഴുള്ള റാങ്ക് ലിസ്റ്റില്‍ തന്നെ യോഗ്യരായ നിരവധി ഡോക്ടര്‍മാരുണ്ടെന്ന് ഡോക്ടര്‍മാരുടെ സംഘടന ഭാരവാഹികള്‍ പറയുന്നു. കുട്ടികളുടെ ആശുപത്രിയില്‍ നിലവില്‍ ഒഴിവുള്ളതിനാല്‍ ഇവിടേക്ക് പുതിയ നിയമനം നടത്തുകയോ അല്ലെങ്കില്‍ താല്‍ക്കാലിക നിയമനം നടത്തിയെങ്കിലും ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ്‌സംഘടന ഭാവഹാരികള്‍ ആവശ്യപ്പെടുന്നത്. സാധാരണക്കാരായ കുട്ടികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയെന്ന നിലയില്‍ എത്രയും വേഗം നിയമനം നടപ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണമെന്നും ഡോക്ടേഴ്‌സ് സംഘടഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."