HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ് തിയതി വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും

  
backup
November 03 2020 | 01:11 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%af

 


ഡി.ജി.പിയുമായി കമ്മിഷന്‍
കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പില്‍ ക്രമസമാധാനം ഉറപ്പു വരുത്താന്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ ഡി.ജി.പിയുമായി ചര്‍ച്ച നടത്തി. കമ്മിഷന്‍ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയുമായി അടുത്ത ദിവസം ചര്‍ച്ച നടത്തി ഈയാഴ്ച തന്നെ വോട്ടെടുപ്പ് തിയതി പ്രഖ്യാപിക്കാനാണ് ആലോചന. ഡിസംബര്‍ ആദ്യവാരം വോട്ടെടുപ്പ് നടത്തി 31 ന് മുന്‍പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. അങ്ങനെയെങ്കില്‍ ഈയാഴ്ച തിയതി പ്രഖ്യാപിക്കണം.വ്യാഴാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന്‍ ആലോചിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ വോട്ടെടുപ്പിന് സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ഓരോ ബൂത്തിലും കൂടുതല്‍ പൊലിസിനെ വിന്യസിക്കേണ്ടിവരും. ക്രമസമാധാനത്തിനും കൂടുതല്‍ പേര്‍ വേണ്ടി വരും. ഇക്കാര്യത്തില്‍ ഡി.ജി.പി ഉറപ്പു നല്‍കിയിട്ടുണ്ട്. പൊലിസ് ബറ്റാലിയന്റെ ചുമതലയുളള എ.ഡി.ജി.പി കെ.പത്മകുമാറും ക്രമസമാധാനത്തിന്റ ചുമതലയുള്ള എ.ഡി.ജി.പി ദര്‍ബേഷ് സാഹിബും ചര്‍ച്ചയില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തുന്നതാണ് ഉചിതമെന്ന് സംസ്ഥാന പൊലിസ് മേധാവി കൂടികാഴ്ചയില്‍ അറിയിച്ചു. എങ്കിലും കമ്മിഷന്‍ നിര്‍ദേശപ്രകാരം പൊലിസ് സേനയെ നല്‍കും. പൊലിസ് വിന്യാസത്തിന്റെ കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. വോട്ടെടുപ്പ് ദിവസത്തിന് തൊട്ടുമുന്‍പ് കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനുള്ള നടപടികളും കമ്മിഷന്‍ ചെയ്യുന്നുണ്ട്. ആരോഗ്യ വകുപ്പുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തും. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി ഈ മാസം 11 ന് തീരുകയാണ്. അതിനു ശേഷം ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇക്കാര്യം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  7 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  8 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  8 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  8 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  8 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  9 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  9 hours ago