ഈരാറ്റുപേട്ടയിലെ തോടുകള്‍ സംരക്ഷിക്കാന്‍ പദ്ധതി തയാറാക്കണമെന്നാവശ്യം
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ തോടുകള്‍ സംരക്ഷിക്കാന്‍ പദ്ധതി തയാറാക്കണമെന്നാവശ്യം ശക്തമാകുന്നു. മഴക്കാലത്ത് വെള്ളം നിറഞ്ഞൊഴുകിയിരുന്ന തോടുകള്‍ പലതും കരയായി മാറിയതോടെ റോഡുകളിലൂടെയാണ് ഇപ്പോള്‍ വെള്ളം ഒഴുകുന്നത് .
ബാക്കി വന്ന പലതോടുകളും കൈയേറ്റം മൂലം കരയായി മാറി. മുല്ലൂപ്പാറ തോട് വന്‍തോതില്‍ കൈയേറിയാതി കണ്ടെത്തിയിട്ടുണ്ട്. 20 അടി വീതി ഉണ്ടായിരുന്ന തോടിപ്പോള്‍ പല സ്ഥലത്തും മൂന്നടി മാത്രമാണ് അവശേഷിക്കുന്നത്. ഇതു മൂലം വാഗമണ്‍ ദേശീയ പാതയില്‍ വെള്ളം നിറയുക പതിവാണ്.
കീരിയാ തോട്ടം മുല്ലൂപ്പാറ റോഡിലും മഴക്കാലത്ത് വെള്ളം കയറി ഒഴുകുന്നത് പതിവാണ് റോഡും തോടും തിരിച്ചറിയാന്‍ പറ്റാാത്ത അവസ്ഥയാണ്. പാണം തോട് ഇരു വശവും കൈയേറിയതു മൂലം പറമ്പിലൂടെയാണ് വെള്ളം ഒഴുകുന്നത്. കുറെ വീടുകളിലേക്ക് റോഡു നിര്‍മ്മിക്കാനെന്ന വ്യാജേന തോട് വീതി കുറച്ച് കെട്ടി പുരയിടത്തിന്റെ ഭാഗമാക്കിയെങ്കിലും റോഡു നിര്‍മ്മിച്ചില്ല പറമ്പുകള്‍ക്ക് സമീപം ഇപ്പോള്‍ തോടു പാടെ അപ്രത്യക്ഷമായി. മെയിന്‍ റോഡിനു സമീപവും സ്വകാര്യ വ്യക്തി കോണ്‍ക്രീറ്റ് ഭിത്തികള്‍ തീര്‍ത്ത് പാണം തോടിന്റെ അവശേഷിക്കുന്ന ഭാഗവും വീതി കുറഞ്ഞു.
ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തി വച്ചിരിക്കുകയാണ്. പത്താഴപ്പടി ആനയിളപ്പ് തോടിന്റെ ഇരുവശവും കയ്യറിയത് തോട് വീതി കുറഞ്ഞു. മെയിന്‍ റോഡിനൊപ്പം ഒഴുകിയരുന്ന തോട് മുണ്ടക്കപ്പറമ്പ്, പൊന്തനാപറമ്പ് വഴി ഒഴുകി എത്തുന്നു. തോടവസാനിക്കുന്ന ഭാഗത്തു മാത്രമാണ് വലിയ കയ്യേങ്ങള്‍ ഇല്ലാത്തത്. മാതാക്കല്‍ തോടിന്റെ സ്ഥിതിയും മറിച്ചല്ല. ഇരപ്പാംകുഴി തോടാണങ്കില്‍ കൈയേറ്റത്തിനു പുറമെ മാലിന്യം നിക്ഷേപിക്കുന്നതും ഈ തോട്ടിലാണ്. കൊട്ടുകാപ്പള്ളി തോട് 20 അടിയില്‍ നിന്നും അഞ്ചടി വീതിയായി കുറഞ്ഞു.
ഈതോട്ടിലെ വെള്ളം മഴക്കാലത്ത് ഈലക്കയം റോഡിലൂടെ കയറി ഒഴുകുന്ന അവസ്ഥയാണ്. മന്ത തോടും, പാറത്തോടും, ഇത്തരത്തില്‍ കൈയേറ്റത്തിലൂടെ നശിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.തോടുകള്‍ വിണ്‍െടുക്കുവാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."