HOME
DETAILS
MAL
അക്കാദമിയുടെ നിലപാട് അപലപനീയം: സീറോ മലബാര്‍ മീഡിയാ കമ്മിഷന്
backup
June 12 2019 | 18:06 PM
കൊച്ചി: ക്രിസ്തീയ വിശ്വാസികളുടെ മതപ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തില്‍ കേരള ശബ്ദത്തിന്റെ സഹപ്രസിദ്ധീകരണമായ ഹാസ്യകൈരളിയില്‍ സുഭാഷ് കെ.കെ വരച്ച കാര്‍ട്ടൂണ്‍ കേരള ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തിരഞ്ഞെടുത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സീറോ മലബാര്‍ മീഡിയാ കമ്മിഷന്. ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്രത്തെ അധിക്ഷേപിക്കാന്‍ ബോധപൂര്‍വം ശ്രമിച്ച ജൂറിയുടെ നിലപാട് അപമാനകരമാണ്.
കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയതിനെയും അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കാനായി ലളിതകലാ അക്കാദമിക്ക് നിര്‍ദേശം നല്‍കിയതിനെയും സ്വാഗതം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."