തോമസ് ചാണ്ടിയെ വെള്ളപൂശി നഗരകാര്യ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട്
ആലപ്പുഴ: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ പുന്നമട ലേക് പാലസ് റിസോര്‍ട്ടില്‍ അധികൃത നിര്‍മാണങ്ങള്‍ നടന്നിട്ടില്ലെന്ന് നഗരകാര്യ ദക്ഷിണമേഖല ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. ജോയിന്റ് ഡയറക്ടര്‍ തോമസ് ചാണ്ടിയുടെ അനധികൃത നിര്‍മാണങ്ങളെ വെള്ളപൂശുന്ന റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത് ജോലിയില്‍നിന്ന് വിരമിക്കുന്നതിന്റെ ഒരു ദിവസം മുന്‍പ്. ഇതോടെ തോമസ് ചാണ്ടിക്ക് രാഷ്ട്രീയ സുരക്ഷയൊരുക്കാന്‍ ലക്ഷ്യമിട്ടാണ് ജോയിന്റ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതെന്ന ആരോപണം ശക്തമായി.
നഗരസഭ നടത്തിയ അസെസ്‌മെന്റ് പുനഃപരിശോധിച്ച് അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ അപേക്ഷകന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നും സര്‍ക്കാര്‍ ആലപ്പുഴ നഗരസഭയോട് നിര്‍ദേശിച്ചു. വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരിലുള്ള ലേക് പാലസ് റിസോര്‍ട്ടിന്റെ മുനിസിപ്പല്‍ ലൈസന്‍സ് പുതുക്കി നല്‍കണമെന്നും ജോയിന്റ് ഡയരക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നഗരസഭക്ക് നിര്‍ദേശം നല്‍കി. ദക്ഷിണമേഖല ജോയിന്റ് ഡയറക്ടര്‍ മെയ് 31നാണ് ജോലിയില്‍നിന്ന് വിരമിച്ചത്. 29ന് ലേക് പാലസ് റിസോര്‍ട്ടിലെത്തി പരിശോധന നടത്തിയ ഉദ്യോഗസ്ഥന്‍ 30ന് തോമസ് ചാണ്ടിക്ക് അനുകൂലമായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അനധികൃത കായല്‍ കൈയേറ്റവും ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട തോമസ് ചാണ്ടിക്കും കമ്പനിയ്ക്കും അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത് ഉന്നത സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ തദ്ദേശസ്വയംഭരണ മന്ത്രി നടത്തിയ നീക്കം ആലപ്പുഴ നഗരസഭയ്ക്ക് കോടികളുടെ നഷ്ടമാണ് വരുത്തി വച്ചിരിക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."