ഡെങ്കിപ്പനി നിയന്ത്രണ ദിനാചരണം നടത്തി
കോട്ടയം: ഡെങ്കിപ്പനിക്കെതിരായ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ദേശീയ ഡെങ്കിപ്പനി നിയന്ത്രണദിനാചരണം നടത്തി.
കോട്ടയം മെഡിക്കല്‍ കോളജിന് സമീപം സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി മൈക്കിള്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ആര്.രാജന് ,മെഡിക്കല്‍ കോളജ് കമ്മ്യൂനിറ്റി മെഡിസിന് വിഭാഗത്തിലെ ഡോ.റോണി,എന്നിവര്‍ ക്ലാസ്സെടുത്തു. പരിപാടിയുടെ ഭാഗമായി സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച റാലി പ്രിന്‍സിപ്പല്‍ റജി റാം ഫ്ളാഗ്ഓഫ് ചെയ്തു. അങ്കണവാടി- ആശ- കുടുംബശ്രീ- ആരോഗ്യ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു. ജില്ലാ വെറ്റര്‍ കണ്ട്രോള് യൂനിറ്റ് പ്രദര്‍ശനവും സംഘടിപ്പിച്ചു. ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തംഗം എല്‍സമ്മ ജോസഫ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ, ജില്ലാ മലേറിയ ഓഫീസര്‍ സി. കെ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."