കണ്ടല്‍കാടുകള്‍ സന്ദര്‍ശിച്ചു
തലശ്ശേരി: ധര്‍മ്മടം സര്‍വീസ് സഹകരണ ബാങ്കില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി യുവാവ് ജോലിക്കയറ്റം നേടിയതായി പരാതി. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
അണ്ടലൂര്‍ സ്വദേശി എന്‍.കെ സന്തോഷിനെതിരേയാണ് പരാതി. 20 വര്‍ഷം മുന്‍പ് സന്തോഷ് സെയില്‍സ് മാനായി ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചതായിരുന്നു. തുടര്‍ന്ന് സീനിയോറിറ്റി മുഖേന അറ്റന്ററായും നിയമനം നേടി.
ഇതിനിടെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ചെന്ന രേഖ നല്കി ബാങ്കിന്റെ അനുമതിയോടെ എച്ച്.ഡി.സി പരീക്ഷ കോഴ്സിന് ചേരുകയും ഈ കോഴ്സ് പാസായ ശേഷം ബാങ്കില്‍ ക്ലാര്‍ക്കിന്റെ തസ്തികയില്‍ ജോലി കരസ്ഥമാക്കുകയും ചെയ്തു.
എന്നാല്‍ സന്തോഷ് എസ്.എസ്.എല്‍.സി പരീക്ഷ പാസായിട്ടില്ലെന്ന് ഇതിനിടെ വിവരാവകാശ പ്രകാരം ലഭിച്ച രേഖകളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് സന്തോഷിനെതിരേ പരാതി ഉയരുകയായിരുന്നു. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ബാങ്ക് ഭരണ സമിതി തീരുമാനിച്ചതായും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."