റോഡ് തകര്‍ന്നതായി പരാതി
അങ്കമാലി: പണി പൂര്‍ത്തിയായി രണ്ടു മാസമെത്തുന്നതിനു മുന്‍പേ റോഡ് തകര്‍ന്നതായി പരാതി. അങ്കമാലി നഗരസഭ പന്ത്രണ്ടാം വാ ര്‍ ഡില് പുതുതായി പണികഴിച്ച റോഡാണ് തകര്‍ന്നത്. ഹരിജനങ്ങള്‍ താമസിക്കുന്ന ഭാഗത്തേക്ക് റോഡ് ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ഇരുവരങ്ങളിലും കരിങ്കല്ലു കൊണ്ട് കെട്ടി റോഡ്പണി തത്. അഞ്ചു ലക്ഷത്തോളം രൂപയാണ് റോഡിന്റെ പണിക്കായി നഗരസഭ ചിലവഴിച്ചത്. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വേളയില്‍ തന്നെ ക്രമക്കേടുകള്‍ നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. റോഡ് നികത്തുന്നതിന് പഴയ ചാക്ക് കെട്ടുകള്‍ വരെ ഉപയോഗിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു.പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയപ്പോള്‍ കിട്ടിയ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് റോഡിന് ഉയരം കൂട്ടിയതെന്നും പരാതിയില്‍ പറയുന്നു.
റോഡ് നിര്‍മാണത്തിനായി ചെലവഴിച്ച തുക നഗരസഭ തിരിച്ചുപിടിക്കണമെന്നും അഴിമതിക്കും ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."