വിമാനം കാണാതായ സംഭവം: തിരച്ചില്‍ ആഴക്കടലിലേക്ക് വ്യാപിപിക്കുന്നു
ചെന്നൈ: ചെന്നൈയില്‍ നിന്ന് പോര്‍ട്ട്‌ബ്ലെയറിലേയ്ക്ക് പറന്നുയര്‍ന്ന് വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതായ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിനായുള്ള തിരച്ചില്‍ കടലിനടിയിലേക്ക് വ്യാപിപിക്കുന്നു. അഞ്ചാം ദിവസത്തിലേക്ക് കടന്നിട്ടും വിമാനത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തതിനാലാണ് തിരച്ചില്‍ ആഴക്കടലിനടിയിലേക്ക് വ്യാപിപിക്കുന്നത്. ആഴക്കടല്‍ തിരച്ചില്‍ വെല്ലുവിളിയാണ്. വിമാനം കാണാതായി എന്നു സംശയിക്കുന്ന മേഖലകളില്‍ മാത്രം തിരച്ചില്‍ നടത്തിയാലേ തരിച്ചില്‍ ഫലപ്രദമാകൂവെന്ന് തീരദേശ സേന ഐ.ജി പറഞ്ഞു.3400 മീറ്ററിലേറെ ആഴമുള്ള ഇടങ്ങളിലാണ് തിരച്ചില്‍ നടത്തുന്നത്. ഇത് വളരെ വെല്ലുവിളിയാണ്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായം ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓപറേഷന്‍ തലാഷ് എന്ന പേരിലാണ് തിരച്ചില്‍ നടപടികള്‍ പുരോഗമിക്കുന്നത്. 18 കപ്പലുകളും ഒരു മുങ്ങിക്കപ്പലും നിരവധി വിമാനങ്ങളും ഹെലികോപ്റ്ററുകളും തിരച്ചിലിനു രംഗത്തുണ്ട്. എന്‍.ഐ.ഒ.ടിയുടെ കപ്പല്‍ സാഗര്‍ നിധിയും തിരച്ചിലിനായി എത്തുന്നുണ്ട്.
29 പേരുമായി ചെന്നൈയിലെ താംബരത്ത് നിന്ന് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വെള്ളിയാഴ്ച രാവിലെ 8.30ന് പറന്നുയര്‍ന്ന വിമാനം പതിനഞ്ച് മിനിറ്റിനുള്ളില്‍ അപ്രത്യക്ഷമായി. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍വച്ചാണ് വിമാനം റഡാറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."