HOME
DETAILS

നിങ്ങള്‍ നിക്ഷേപിക്കൂ... ഞങ്ങള്‍ തട്ടിച്ചോളാം

  
backup
July 26 2016 | 05:07 AM

tirur-jwellery

 

തിരൂര്‍: നിങ്ങള്‍ക്ക് കഴിയാവുന്ന ഒരു സംഖ്യ തവണകളായി അടച്ചാല്‍ മതി.... മാസങ്ങള്‍ പിന്നിടുമ്പോള്‍ നിങ്ങളുടെ സമ്പാദ്യം സ്വര്‍ണാഭരണങ്ങളായി നിങ്ങള്‍ക്കു തന്നെ തിരിച്ചു കിട്ടും. അതും പണിക്കൂലിയില്ലാതെ. ഇനി നിങ്ങള്‍ക്ക് പണമാണോ വേണ്ടത്. അടച്ച തുക പലിശ ചേര്‍ത്ത് അങ്ങനെയും തരാം- തിരൂര്‍ തുഞ്ചത്ത് ജ്വല്ലറി ഏജന്റുമാരുടെ മോഹന വാഗ്ദാനങ്ങളില്‍ വീണവര്‍ ഇന്ന് കൈയില്‍ നിന്ന് പോയ പണത്തിനായി നെട്ടോട്ടമോടുകയാണ്.

എല്ലാ ജ്വല്ലറികളും തട്ടിപ്പു നടത്തുന്നവരല്ല. എന്നാല്‍ ഇത്തരം തട്ടിപ്പു ജ്വല്ലറികള്‍ കേരളത്തിലെ ജ്വല്ലറി വ്യവസായത്തിനു നാണക്കേടാണ്. അതുവഴി പൊതുസമൂഹത്തിനും.

തീരദേശ മേഖലയില്‍ നിന്നടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലുള്ളവരാണ് പെണ്‍മക്കള്‍ക്കായി ഒരു തരി പൊന്നെങ്കിലും മോഹിച്ച് ജ്വല്ലറിയുടെ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ പണം അടച്ച് കുടുങ്ങിയിരിക്കുന്നത്. അതും ഭൂരിഭാഗവും വീട്ടമ്മമാര്‍. 1200 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. അതും ആയിരത്തിലധികം പേര്‍.

രണ്ടു പവന്‍ മുതല്‍ 44 പവന്‍ വരെ ജ്വല്ലറിയില്‍ നിക്ഷേപിച്ചവരും വെട്ടിലായിരിക്കുകയാണ്. ആയിരത്തിലധികം പരാതികള്‍ തിരൂര്‍ പൊലിസ് സ്റ്റേഷനില്‍ ലഭിച്ചിട്ടും ഇതുവരെ കാര്യമായ യാതൊരു നടപടിയുമുണ്ടായിട്ടില്ല. പണം നഷ്ടപ്പെട്ടവര്‍ കൂട്ടത്തോടെ കുറെയേറെ ദിവസം ജ്വല്ലറിയ്ക്കു മുന്നില്‍ വന്ന് പ്രതിഷേധിച്ചു. പിന്നീട് പൊലിസ് സ്റ്റേഷന് മുന്നില്‍. കേസെടുക്കാന്‍ പോലും നടപടി വൈകിയപ്പോള്‍ താരതമ്യേന ചെറിയ തുക നഷ്ടപ്പെട്ടവര്‍ പലരും മടുത്ത് പിന്‍വാങ്ങുന്ന സ്ഥിതിയാണിപ്പോള്‍.

പണം അടച്ചവരില്‍ പലരും മുതലാളിയെ ഇതുവരെ ഒരുനോക്ക് പോലും കണ്ടിട്ടില്ല. എല്ലാ ഇടപാടും ഏജന്റുമാരെ വിശ്വസിച്ചായിരുന്നു. പ്രശ്‌നം വഷളായപ്പോള്‍ ആദ്യം മുതലാളിയും കൂട്ടരും സ്ഥലം വിട്ടു. കൂടെ ഏജന്റുമാരും. ഇതോടെ ആരോടു ചോദിക്കുമെന്നറിയാതെ നിക്ഷേപകര്‍ വലയുകയാണ്.

തട്ടിപ്പിനിരയായവരില്‍ അധികവും പ്രവാസികളുടെ ഭാര്യമാരും വീട്ടമ്മമാരുമാണ്. സ്ത്രീകളടക്കമുള്ള 200 ലധികം ഏജന്റുമാരാണ് നിക്ഷേപകരെ വലവീശി പദ്ധതിയുടെ ഭാഗമാക്കിയത്. ഓരോ ഏജന്റുമാരും അവരവരുടെ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കുതിനായി ബന്ധങ്ങളും പരിചയവും മുതലെടുത്ത് ആളുകളെ പദ്ധതിയില്‍ ചേര്‍ക്കുകയായിരുന്നു. സാധാരണക്കാരായ ഇടത്തരം കുടുംബങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഏജന്റുമാരുടെ കാന്‍വാസിങ്ങ്.

ഇതിനു പുറമേ പണത്തിന് ആവശ്യമുള്ളവര്‍ സ്വര്‍ണാഭരണം നല്‍കി പണം കൈപറ്റുന്ന ബാങ്കിംങ് സംവിധാനവും ഇവിടെയുണ്ടായിരുന്നു. ഇത്തരം ഇടപാടുകളെല്ലാം യാതൊരു നിയമ പിന്‍ബലമോ അനുമതിയോ ഇല്ലാതെയായിരുന്നു.

വിവാഹ മോചിതരായ യുവതികളുടെ വീടുകളിലും വിവാഹം കഴിഞ്ഞ വരന്റെ വീടുകളിലും പരിചയമുള്ള ഏജന്റുമാര്‍ ആദ്യമേ എത്തി നിക്ഷേപ പദ്ധതികളിലേക്ക് ക്ഷണിക്കുന്നതും മറ്റൊരു രീതി. സ്വര്‍ണം സൂക്ഷിക്കുന്നതോടൊപ്പം പദ്ധതിയുടെ വിഹിതവും ബോണസും ലഭിക്കുമെന്ന് വാഗ്ദാനം നല്‍കിയതോടെ പലരും സ്വര്‍ണം നിക്ഷേപിക്കാനും തയ്യാറാകുകയായിരുന്നു.

തിരൂര്‍ ഏഴൂര്‍ സ്വദേശിയായ വീട്ടമ്മ ഇത്തരത്തില്‍ തുഞ്ചത്ത് ജ്വല്ലറിയില്‍ നിക്ഷേപിച്ചത് 20 പവന്‍ സ്വര്‍ണാഭരണങ്ങളാണ്. തലക്കടത്തൂര്‍ സ്വദേശിയായ മറ്റൊരു വീട്ടമ്മയുടെ 13 പവനും ജ്വല്ലറിയില്‍ നിക്ഷേപിച്ചു. സമാന രീതിയില്‍ 20ഉം 25ഉം പവന്‍ വരെ നല്‍കിയ നിരവധി പേര്‍ കുടുങ്ങിയിരിക്കുകയാണ്. പലിശ ഈടാക്കാതെയുള്ള വായ്പാ പദ്ധതികളാണെന്ന് പ്രസിദ്ധപ്പെടുത്തിയാണ് ജ്വല്ലറി ആളുകളെ ആകര്‍ഷിച്ചത്.

ഇതിനാല്‍ ബാങ്കുകളെ സമീപിക്കാതെ ജ്വല്ലറിയെ സമീപിച്ച് പലരും ഗോള്‍ഡ് ലോണെടുത്തു. ഇവരും ദുരിതത്തിലായി. ഒരു പവന്‍ ലഭിക്കണമെങ്കില്‍ 18,000ത്തോളം രൂപ അടച്ചാല്‍ മതിയെന്ന് വാഗ്ദാനം ചെയ്തതാണ് കൂടുതല്‍ ആളുകള്‍ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ ചേരാന്‍ കാരണം.

ഏജന്റുമാര്‍ക്ക് മത്സരിച്ച് ആനുകൂല്യങ്ങള്‍ നല്‍കി നിക്ഷേപ പദ്ധതികളിലൂടെ ജ്വല്ലറി മാനേജിങ് ഡയറക്ടറും കൂട്ടാളികളും തഴച്ചു വളര്‍ന്നപ്പോള്‍ നിയമസംവിധാനത്തിന് പോലും ശക്തമായ നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ചില കോണുകളില്‍ നിന്ന് രാഷ്ട്രീയമായ ഇടപെടലുകള്‍ പോലും ഉണ്ടായതും ശ്രദ്ധേയമാണ്. പെയിന്റിങ് പണിയില്‍ നിന്ന് മണി ചെയിന്‍ മാര്‍ക്കറ്റിങ്ങിലേക്കും അവിടെ നിന്ന് ജനങ്ങളുടെ പണം തന്നെ ഉപയോഗിച്ച് സ്വന്തം സ്ഥാപനവും സ്ഥാപിച്ചായിരുന്നു തുടക്കം.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിച്ച എസ്.എന്‍.ഐ ഗോള്‍ഡ് സൂക്ക് എന്ന സ്ഥാപനം ഇത്തരത്തില്‍ തട്ടിപ്പ് നടത്തി പൊളിഞ്ഞ ഘട്ടത്തില്‍ ആ സ്ഥാപനത്തില്‍നിന്ന് ഒരു ടീമിനെ ഒന്നാകെ പിഴുതെടുത്ത് അവര്‍ ജനങ്ങളില്‍ നിന്ന് ശേഖരിച്ച പണവും കൈക്കലാക്കിയാണ് തിരൂരില്‍ പുതിയ സ്ഥാപനം തുടങ്ങുന്നത്.

തുടര്‍ന്ന് കൂടുതല്‍ ഏജന്‍ുമാരെ ചേര്‍ത്ത് ആകര്‍ഷകമായ കമ്മീഷന്‍ നല്‍കി ആയിരക്കണക്കിനാളുകളെ പദ്ധതികളില്‍ ചേര്‍ക്കുകയായിരുന്നു. പരസ്യങ്ങളിലും ഏജന്റുമാരുടെ വാചക കസര്‍ത്തിലും മയങ്ങി ഇടത്തരക്കാരും പാവപ്പെട്ടവരുമായ നിരവധി പേര്‍ പണം അധ്വാനത്തില്‍ നിന്നുള്ളതിന്റെ ഒരു ഭാഗം ജ്വല്ലറിയിലേക്ക് മുടക്കുകയായിരുന്നു.

കുറ്റിപ്പുറം കൊളലൊമ്പ് നിക്ഷേപ തട്ടിപ്പ് അടക്കമുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടും അതൊന്നും ഓര്‍ക്കാതെ ജനം പണം നല്‍കുകയായിരുന്നു. എന്നാല്‍ തുഞ്ചത്ത് ജ്വല്ലറിയുടെ തട്ടിപ്പ് പുറത്തു വന്നതോടെ സംസ്ഥാനത്തെ മറ്റു ജ്വല്ലറികള്‍ നടത്തുന്ന സമാന നിക്ഷേപ പദ്ധതികളില്‍ ചേര്‍ന്നവരും ആശങ്കയിലായിരിക്കുകയാണ്. യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഇത്തരം പദ്ധതികള്‍ മലബാര്‍ ഭാഗങ്ങളില്‍ യഥേഷ്ടമായി നടത്തുന്നുണ്ട്. നിക്ഷേപകര്‍ കൂട്ടത്തോടെ വരുമ്പോള്‍ മുതല്‍ തിരിച്ചു നല്‍കാനാവാതെ പദ്ധതി പൊളിയുന്ന അവസ്ഥയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago