നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരേ എസ്.എഫ്.ഐ പ്രക്ഷോഭത്തിനൊരുങ്ങുന്നു
അങ്കമാലി :പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സി.ബി.എസ്.ഇയുടെയും നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്‌ക്കൂളുകള്‍ക്കെതിരെ എസ്.എഫ്.ഐ പ്രക്ഷോഭത്തിനൊരുങ്ങുന്നു .കാലാവസ്ഥാ വ്യതിയാനം മൂലം ഏപ്രില്‍ , മെയ് മാസങ്ങളില്‍ കേരളത്തിലാകമാനം കഠിനമായ ച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കെ.ഇ.ആര്‍ ഏഴാം അദ്ധ്യായം ഒന്നാം ചട്ടപ്രകാരം സ്‌കുളുകള്‍ മാര്‍ച്ച് മാസത്തെ അവസാനത്തെ പ്രവര്‍ത്തി ദിനത്തില്‍ അടക്കേണ്ടതും ജൂണ്‍ മാസത്തെ ആദ്യത്തെ പ്രവര്‍ത്തി ദിവസത്താല്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ച്ചില്‍ സര്‍ക്കൂലര്‍ പുറപ്പെടുവിപ്പിരുന്നു.
എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാതെ മധ്യവേനലവധിക്കാലത്ത് അങ്കമാലി സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂള്‍, അങ്കമാലി സെന്റ് ആന്‍സ് സ്‌ക്കൂള്‍, അങ്കമാലി ഡീപോള്‍ സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുകയാണ്.
അതിനാല്‍ ഈ സ്‌ക്കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, കൂടാതെ സി.ബി.എസ്.ഇ നിര്‍ദ്ദേശം പാലിക്കാതെ സ്‌ക്കൂളിനകത്ത് യൂണിഫോം , ബുക്ക് , ബാഗ് എന്നിവയടക്കമുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് വിദ്യാര്‍ത്ഥികളില്‍ നിന്നും അമിതമായ നിരക്ക് ഈടാക്കി സാമ്പത്തികമായി ചൂഷണം ചെയ്യുന്ന മാനേജുമെന്റുകള്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും എസ്.എഫ്.ഐ അങ്കമാലി ഏരിയാ കമ്മിറ്റി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."