HOME
DETAILS

ഹീമോഫീലിയ ചികിത്സ: അന്താരാഷ്ട്ര ട്വിന്നിംഗ് പരിപാടിക്ക് ധാരണ

  
backup
May 16 2017 | 20:05 PM

%e0%b4%b9%e0%b5%80%e0%b4%ae%e0%b5%8b%e0%b4%ab%e0%b5%80%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be

 

ആലുവ:ഹീമോഫീലിയ ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ പ്രശസ്തമായ ചികിത്സാകേന്ദ്രങ്ങളുമായി സഹകരിച്ച് ട്വിന്നിംഗ് പരിപാടിക്ക് ധാരണയായി.
സംസ്ഥാനം സന്ദര്‍ശിക്കുന്ന വേള്‍ഡ് ഹീമോഫീലിയ ഫെഡറേഷന്‍ പ്രതിനിധികള്‍ ഇന്നസെന്റ് എം.പിയുടെ സാന്നിധ്യത്തില്‍ കേരളത്തിലെ മുന്‍നിര ചികിത്സാകേന്ദ്രമായ ആലുവ ജില്ലാ ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കേരളത്തിലെ ഏറ്റവും പ്രമുഖമായ ഹീമോഫീലിയ ചികിത്സാ കേന്ദ്രമാണ് ആലുവ ജില്ലാ ആശുപത്രിയില്‍ ഉള്ളത്. ട്വിന്നിംഗ് പരിപാടിയുടെ ഭാഗമായി ഇംഗ്ലണ്ട്, അമേരിക്ക എന്നിവയുള്‍പ്പെടെ വികസിത രാജ്യങ്ങളിലെ ഹീമോഫീലിയ ചികിത്സാകേന്ദ്രങ്ങളുമായി വിജ്ഞാന കൈമാറ്റത്തിനും പരിശീലനം, ചികിത്സ, വികസന പദ്ധതികള്‍ എന്നിവയുടെ പരസ്പര സഹകരണത്തിനും വഴി തുറക്കും. നാല് വര്‍ഷത്തേക്കാണ് പരിപാടി നടപ്പാക്കുക.
ലോകത്തെ ഏറ്റവും മികച്ച ചികിത്സാ കേന്ദ്രങ്ങളുമായുള്ള സഹകരണം ഉറപ്പാക്കുന്നതിലൂടെ സാങ്കേതിക മികവും വിഭവ ശേഷിയും കൈവരിക്കാന്‍ ആലുവ കേന്ദ്രത്തിന് കഴിയും.
സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാരംഗത്ത് കുതിച്ചു ചാട്ടം സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ഇന്നസെന്റ് എം.പി പറഞ്ഞു.ഹീമോഫീലിയ ചികിത്സാരംഗത്ത് വിദേശ രാജ്യങ്ങളില്‍ മാത്രം അനുവര്‍ത്തിക്കുന്ന അക്വാ തെറാപ്പി ഇവിടേക്ക് പകര്‍ത്തുന്നതിനായി അക്വാ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം പരിഗണിക്കുമെന്ന് ഇന്നസെന്റ് അറിയിച്ചു. ഇക്കാര്യത്തില്‍ വേള്‍ഡ് ഹീമോഫീലിയ ഫെഡറേഷന്റെ സഹകരണം ഉണ്ടാവുമെന്ന് പ്രതിനിധികള്‍ അറിയിച്ചു. ആലുവയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഫെഡറേഷന്‍ പ്രതിനിധികളും ഇംഗ്ലണ്ടിലെ ന്യൂ കാസില്‍ ഹീമോഫീലിയ സെന്ററിലെ ഡോക്ടര്‍മാരുമായ ഡോ. ടിനാബിസ്, ഡോ. പോള്‍ മര്‍ഫി എന്നിവരും ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അനില്‍കുമാര്‍, ഡോ. വിജയകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago