HOME
DETAILS
MAL
ഷോട്ട്പുട്ട് താരം ഇന്ദ്രജീത് സിങിനും ഉത്തേജക പരിശോധനയില്‍ പരാജയം
backup
July 26 2016 | 06:07 AM
ന്യൂഡല്‍ഹി: റിയോ ഒളിംപിക്സിനുള്ള ഇന്ത്യന്‍ സംഘത്തിന് വീണ്ടും തിരിച്ചടി. ഷോട്പുട്ടില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഇന്ദ്രജീത് സിങാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്. നിരോധിച്ച മരുന്നുകളില്പെട്ട സ്റ്റിറോയ്ഡ് ഉപയോഗിച്ചതിനെതുടര്ന്നാണിത്. ദേശീയ ഉത്തേജ വിരുദ്ധ സമിതി (നാഡ)യാണ് മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.
ഇനതിനു മുന്‍പ് ഗുസ്തി താരം നര്‍സിങ് യാദവും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. ഇതും ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.2014ലെ ഏഷ്യല്‍ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവും 2015 ഏഷ്യല്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡലും നേടിയിട്ടുണ്ട് ഇന്ദ്രജീത് സിങ്. ഇതോടെ റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് നഷ്ടമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."