HOME
DETAILS
MAL
മുത്വലാഖ്: പുതിയ ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍
backup
June 12 2019 | 19:06 PM
ന്യൂഡല്‍ഹി: മുത്വലാഖ് നിരോധനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിക്കുന്നു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഓര്‍ഡിനന്‍സിന് പകരമായിട്ടായിരിക്കും പുതിയ ബില്‍ അവതരിപ്പിക്കുക. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ബില്ലിന്റെ അവതരണമുണ്ടാകും. നേരത്തെ ഓര്‍ഡിനന്‍സ് ലോക്സഭയില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല.മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള ഭേദഗതിയാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ 16ാം ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത് പ്രതിപക്ഷത്തിന്റെ വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."