HOME
DETAILS
MAL
യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റിനെ പ്രതി ചേര്‍ക്കാന്‍ അനുമതി തേടി കസ്റ്റംസ് കോടതിയില്‍
backup
November 03 2020 | 07:11 AM
തിരുവനന്തപുരം: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റിനെ പ്രതി ചേര്‍ക്കാനൊരുങ്ങി കസ്റ്റംസ്. കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദിനെ പ്രതിചേര്‍ക്കാന്‍ അനുമതി തേടി കോടതിയില്‍ ഹരജി നല്കി.
പ്രതി ചേര്‍ത്ത ശേഷം അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനാണ് കസ്റ്റംസ് തീരുമാനം. അതിന് ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരും.
അതേസമയം, ഈജിപ്ഷ്യന്‍ പൗരനായ നയതന്ത്ര പ്രതിനിധിയെ എങ്ങനെ പ്രതി ചേര്‍ക്കാനാകുമെന്ന് കോടതി ചോദിച്ചു.ഇക്കാര്യത്തില്‍ മറ്റന്നാള്‍ വിശദമായ വാദം കേള്‍ക്കും.
കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ പങ്കും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."