നിത അംബാനിക്കും വൈ കാറ്റഗറി സുരക്ഷ
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ. മൂന്ന് വര്‍ഷം മുമ്പ് മുകേഷ് അംബാനിക്കും കേന്ദ്ര സര്‍ക്കാര്‍ ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു. ഇതോടെ സര്‍ക്കാരിന്റെ വി.വി.ഐ.പി സുരക്ഷയുള്ള ഇന്ത്യയിലെ ആദ്യ ബിസിനസ് ദമ്പതികളായി മാറിയിരിക്കുയാണ് ഇവര്‍.
നിത അംബാനിയുടെ സുരക്ഷയ്ക്കായി സായുധധാരികളായ 10 സി.ആര്.പി.എഫ് ജവാന്മാരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ചത്. സുരക്ഷാ സംവിധാനത്തിന്റെ മുഴുവന്‍ ചെലവും നിത തന്നെ വഹിക്കണം. നിത അംബാനിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്ന കേന്ദ്ര സുരക്ഷാ സേനയുടെ നിര്‍ദേശപ്രകാരമാണ് വി.വി.ഐ.പി സുരക്ഷയൊരുക്കുന്നത്.
ഐ.എം.ജി റിലയന്‍സ് പ്രസിഡന്റ്, മുംബൈ ഐ.പി.എല്‍ ടീം ഉടമസ്ഥ,ഐ.എസ്.എല്‍ ഫുട്ബോള്‍ ചെയര്മാന് എന്നീ സ്ഥാനങ്ങളാണ് നിലവില്‍ നിത വഹിക്കുന്നത്. മുകേഷ് അംബാനി മാസം 15 ലക്ഷം രൂപയാണ് ഇസെഡ് കാറ്റഗറി സുരക്ഷയ്ക്കായി ചിലവഴിക്കുന്നത്. 2013 ഏപ്രിലിലാണ് മുകേഷ് അംബാനിക്ക് സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയത്. നിലവില്‍ രാജ്യത്ത് വിവിധ മേഖലകളിലുള്ള 58 പേര്‍ക്ക് സി.ആര്.പി.എഫ് വി.ഐ.പി സുരക്ഷ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."