വഴിയോര കച്ചവടക്കാരുടെ പട്ടികയില്‍ വ്യാപക ക്രമക്കേട്
കാക്കനാട്: തൃക്കാക്കര നഗരസഭ തയ്യാറാക്കിയ വഴിയോര കച്ചവടക്കാരുടെ പട്ടികയില്‍ വ്യാപക ക്രമക്കേട്. തെരുവോര കച്ചവടക്കാരെ കണ്ടെത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിലാണ് ക്രമക്കേട്. തൃക്കാക്കര നഗരസഭ പ്രദേശത്തെ കച്ചവടക്കാരില്‍ നിന്നും, കുടുംബശ്രീയുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ തയ്യാറാക്കിയ ലിസ്റ്റിലാണ് ഇതര സംസ്ഥാനക്കാരും, ജില്ലക്ക് പുറത്തുള്ളവരും കടന്നു കൂടിയിരിക്കുന്നത്. ഇതില്‍ നഗരസഭയിലെ ചില കൗണ്‍സിലര്‍മാരുടെ ഒത്താശയോടെ കച്ചവടത്തിന് വേണ്ടി ഷെഡ് നിര്‍മിച്ചു 750 മുതല്‍ 1250 രൂപ വരെ ദിവസ വാടക വാങ്ങുന്നവരും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
ജില്ലയില്‍ പകര്‍ച്ചവ്യാധി വ്യാപകമായതോടെ ജില്ലാ കളക്ടടറുടെ ഉത്തരവിന്‍മേല്‍ തൃക്കാക്കര പ്രദേശത്തെ വഴിയോര കച്ചവടക്കാരെ ദുരിത നിവാരണ സ്‌ക്വാഡ് ഒഴിപ്പിച്ച് തുടങ്ങിയതോടെയാണ് നഗരസഭ ലിസ്റ്റില്‍ കയറാന്‍ കച്ചവടക്കാര്‍ നെട്ടോട്ടമോടുന്നത്. ഇതില്‍ ജില്ലക്ക് പുറത്തുള്ളവര്‍ 24 പേരും, നഗരസഭക്ക് പുറത്തുള്ളവര്‍ 26 പേരും, ഇതരസംസ്ഥാനക്കാര്‍ 22 പേരും കടന്നു കൂടിയെന്നാണ് പരക്കെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."