ഇറോം ശര്‍മിള നിരാഹാരം അവസാനിപ്പിക്കുന്നു
ഇംഫാല്‍: തന്റെ 16 വര്‍ഷം നീണ്ടുനിന്ന നിരാഹാരം അവസാനിപ്പിക്കാന്‍ ഇറോം ശര്‍മിള തയ്യാറെടുക്കുന്നു. 'മണിപ്പൂരിലെ ഉരുക്കുവനിത' എന്നറിയപ്പെടുന്ന ഇറോം അഫ്‌സ്പ നിയമത്തിനെതിരേയുള്ള 16 വര്‍ഷം നീണ്ടു നിന്ന നിരാഹാര പോരാട്ടമാണ് അവസാനിപ്പിക്കാന്‍ പോകുന്നത്. 2000 നവംബര്‍ 2നാണ് ഇറോം ശര്‍മിള അഫ്‌സ്പ നിയമം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം ആരംഭിക്കുന്നത്. അടുത്ത മാസം ഒമ്പതിന് സമരം അവസാനിപ്പിക്കുമെന്ന് ഇറോം ശര്‍മിള പറഞ്ഞു.
മണിപ്പൂരില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറോം മല്‍സരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നരേന്ദ്രമോദി അധികാരത്തില്‍ വന്നപ്പോള്‍ ഇറോം ശര്‍മിള ഡല്‍ഹിയിലെത്തി സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഈ ആവശ്യത്തില്‍ പൂര്‍ണമായ സഹകരണം മോദി നല്‍കാന്‍ തയ്യാറായില്ല.
എന്നാല്‍, അഫ്‌സ്പയ്‌ക്കെതിരേ സുപ്രിം കോടതി അടുത്തിടെ രംഗത്തുവന്നിരുന്നു. ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാകുന്ന ഇത്തരം നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതിനുള്ള നിയമനടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും കേന്ദ്രത്തോട് സുപ്രിം കോടതി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."