സമാധാനം ഉറപ്പാക്കാന്‍ മാനവ സ്‌നേഹം ഊഷ്മളമാക്കണം: സാദിഖലി ശിഹാബ് തങ്ങള്‍
തിരൂര്‍: നാട്ടില്‍ സമാധാന അന്തരീഷം ഉറപ്പുവരുത്താന്‍ മാനവ സ്‌നേഹം ഊഷ്മളമാക്കണമെന്ന് മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തീരദേശ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഉണ്യാല്‍ പറവണ്ണയില്‍ നടത്തിയ സമാധാന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്രമങ്ങള്‍ കാരണം നിരവധി കുടുംബള്‍ക്കാണ് ജീവിതം ദുരിതപൂര്‍ണമായത്. നാട്ടിലെ സമാധാനാന്തരീക്ഷം പോലും ഇല്ലാതായി. ഇതിനിടെയുണ്ടായ സി.പി.എം-ലീഗ് സംയുക്ത സമാധാന ശ്രമങ്ങള്‍ വിജയിച്ചെന്നും നിലവിലെ സ്ഥിതി തുടര്‍ന്നുപോകാന്‍ എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പല തവണകളായി ഇരു പാര്‍ട്ടികളുടെയും ഭാരവാഹികളെ ഉള്‍പ്പെടുത്തി പ്രാദേശിക യോഗങ്ങള്‍ ചേര്‍ന്ന് സമാധാന പദ്ധതികള്‍ നടപ്പാക്കിയിരുന്നു. പൊലിസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പൂര്‍ണ്ണ സഹകരണം നല്‍കിയതോടെ ശ്രമം ഫലം കാണുകയായിരുന്നു.കഴിഞ്ഞ മാസമാണ് പുറത്തൂര്‍, മംഗലം പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി കൂട്ടായിയില്‍ സമാധാന റാലി നടത്തിയത്.
ഇതിന്റെ തുടര്‍ച്ചയായാണ് വെട്ടം, നിറമരുതൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി പറവണ്ണയില്‍ സമാധാന റാലി നടത്തിയത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാലൊളി മുഹമ്മദ് കുട്ടി, അഡ്വ.എന്‍ ഷംസുദ്ധീന്‍ എം എല്‍ എ, അഡ്വ. യു എ ലത്തീഫ്, ഇ എന്‍ മോഹന്‍ ദാസ്, വാസുദേവന്‍, എം അബ്ദുള്ളക്കുട്ടി, വെട്ടം ആലിക്കോയ, ഡിവൈഎസ്പി ബിജു ഭാസ്‌ക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."