അഴിമതി അവസാനിക്കണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ നല്‍കേണ്ടി വരുമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: അഴിമതി അവസാനിക്കണമെങ്കില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ നല്‍കേണ്ടി വരുമെന്ന് മദ്രാസ് ഹൈക്കോടതി. അരി സംഭരണത്തിനിടെ കര്‍ഷകനില്‍ നിന്ന് കൈക്കൂലി ചോദിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരായ ഹരജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചാണ് ഈ പരാമര്‍ശം നടത്തിയത്.
അഴിമതി സമൂഹത്തില്‍ അര്‍ബുദം പോലെ പടര്‍ന്നിരിക്കുകയാണെന്നും അഴമിതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റിയാലേ ഇതു തടയാനാകൂ എന്നും ജസ്റ്റിസുമാരായ എന്‍. കിരുഭാകരന്‍, ബി പുഗലേന്തി എന്നിവരടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു. പാവപ്പെട്ട കര്‍ഷകരുടെ കൈയില്‍ നിന്ന് കൈക്കൂലി വാങ്ങാനുള്ള ഉദ്യോഗസ്ഥരുടെ മനക്കട്ടിയില്‍ കോടതി നടുക്കം രേഖപ്പെടുത്തി.
ആക്ടിവിസ്റ്റും അഭിഭാഷകനുമായ എ.പി സൂര്യപ്രകാശം ആണ് കര്‍ഷകരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്നും സര്‍ക്കാര്‍ ഇതു തടയാന്‍ ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ച് പൊതുതാല്‍പര്യ റിട്ട് ഹരജി നല്‍കിയത്.
എന്നാല്‍ അഴമിതി കണ്ടെത്താന്‍ ആറ് പ്രത്യേക ടീമുകളുണ്ടെന്നും കാര്‍ഷിക കേന്ദ്രങ്ങളില്‍ 1,725പരിശോധനകള്‍ നടത്തിയെന്നും തമിഴ്‌നാട് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. 105 പേര്‍ അഴിമതി നടത്തിയതായി കണ്ടെത്തിയെന്നും നടപടി സ്വീകരിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."