HOME
DETAILS
MAL
14 വയസില്‍ പീഡനത്തിന് ഇരയായെന്ന് ആമിര്‍ഖാന്റെ മകള്‍
backup
November 03 2020 | 16:11 PM
മുംബൈ: തനിക്ക് 14 വയസുള്ളപ്പോള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് ബോളിവുഡ് നടന് ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്. നാലു വര്‍ഷത്തിലേറെയായി വിഷാദ രോഗത്തിന് അടിമയാണെന്ന് ഒരു മാസം മുന്‍പ് 24 കാരിയായ ഇറ ഖാന് പറഞ്ഞിരുന്നു. തിങ്കളാഴ്ചയാണ് താന്‍ പീഡനത്തിന് ഇരയായെന്ന കാര്യം ഇന്‍സ്റ്റഗ്രം വിഡിയോയിലൂടെ ഇറ വെളിപ്പെടുത്തിയത്.
ഈ വിവരം മാതാപിതാക്കളോട് പങ്കുവച്ചിരുന്നുവെന്നും ഇറ പറഞ്ഞു.
തന്റെ ജീവിതത്തില്‍ നേരിട്ട മൂന്ന് പ്രധാന വേദനാജനകമായ സംഭവങ്ങളെക്കുറിച്ച് പറയവെയാണ് ഇറ പീഡനം നടന്ന വിവരം വെളിപ്പെടുത്തിയത്. 2002 ല്‍ മാതാപിതാക്കള്‍ വിവാഹമോചനം നടത്തിയതും തന്നെ വേദനിപ്പിച്ചു. എന്നാല്‍ ഇതൊന്നുമല്ല തനിക്ക് വിഷാദമുണ്ടാക്കിയതെന്നും ഇറ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."