ഹാട്രിക് വിജയം തേടി കിവീസിനെതിരെ ഇന്ത്യ ഇന്നിറങ്ങും
നോട്ടിങ്ഹാം: ഹാട്രിക് ജയം തേടി ഇന്ത്യയുടെ നീലക്കടുവകള്‍ ഇന്ന് ട്രന്റ് ബ്രിഡ്ജില്‍ ന്യൂസിലന്‍ഡിനെ നേരിടുന്നു. വൈകീട്ട് മൂന്നിന് നടക്കുന്ന കളിയില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ ര@ണ്ടു മല്‍സരങ്ങളിലും ജയം സ്വന്തമാക്കിയ കോഹ്‌ലിയും സംഘവും മൂന്നാം ജയമാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ആസ്‌ത്രേലിയയെ 36 റണ്‍സിനുമായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തില്‍ ശിഖാര്‍ ധവാന്റെ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് സ്വന്തമാക്കിയിരുന്നു.
അതേ സമയം കളിച്ച മൂന്നു മത്സരങ്ങളിലും ജയിച്ച കിവീസ് ആറു പോയിന്റോടെ ടൂര്‍ണമെന്റില്‍ തലപ്പത്താണുള്ളത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 10 വിക്കറ്റിനാണ് കിവികള്‍ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശുമായി അല്‍പം വിയര്‍ത്താണ് ജയം പിടിച്ചെടുത്തത്. മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഏഴു വിക്കറ്റിനും തകര്‍ത്തായിരുന്നു കിവികള്‍ കരുത്ത് കാട്ടിയത്. ലോകകപ്പിന് മുമ്പ് ന്യൂസിലന്‍ഡില്‍ നടന്ന ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ നടന്ന ടി20 മത്സരത്തില്‍ കിവികള്‍ ഇന്ത്യയെ 2-1ന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കിയിരുന്നു. ഈ കരുത്ത് കിവികള്‍ക്ക് ഇന്ന് ഊര്‍ജമായി എടുക്കും. ഇന്ന് മത്സരം നടക്കുന്ന ട്രന്റ് ബ്രിഡ്ജില്‍ മഴ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഇംഗ്ല@ണ്ടില്‍ ന്യൂസിലന്‍ഡിനെതിരേയുള്ള റെക്കോര്‍ഡ് ഇന്ത്യയെ ഭയപ്പെടുത്തും. ഇവിടെ കളിച്ച മൂന്നു മത്സരങ്ങളിലും കിവികള്‍ക്കു മുന്നില്‍ ഇന്ത്യക്കു അടിതെറ്റിയിരുന്നു. എന്നാല്‍ ഏകദിനത്തിലെ ആകെയുള്ള കണക്കുകളില്‍ ഇന്ത്യക്കാണ് മേല്‍ക്കൈ. ഇതുവരെ നടന്ന 101 മത്സരങ്ങളില്‍ ഇന്ത്യ 55 എണ്ണത്തില്‍ ജയിച്ചുകയറിയപ്പോള്‍ 45 മല്‍സരങ്ങളില്‍ കിവീസും ജയം നേടി.
ധവാന്റെ അഭാവത്തില്‍ ലോകേഷ് രാഹുലായിരിക്കും രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. വിജയ് ശങ്കര്‍, ദിനേഷ് കാര്‍ത്തിക് എന്നിവരിലൊരാള്‍ ഈ പൊസിഷനില്‍ കളിക്കാനാണ് സാധ്യത.
ധവാന് പകരം പന്ത് ടീമിലെത്തും
ലണ്ടന്‍: പരുക്കേറ്റ് പുറത്തായ ശിഖാര്‍ ധവാന് പകരക്കാരനായി ഋഷഭ് പന്ത് ഇന്ത്യന്‍ ടീമിലെത്തും. പന്തിനോട് എത്രയും പെട്ടെന്ന് ഇംഗ്ലണ്ടിലെത്താന്‍ ബി.സി.സി.ഐ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.
പന്ത് ആദ്യ ഇലവനില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. നാലാം നമ്പറില്‍ കളിക്കാന്‍ മൂന്ന് താരങ്ങള്‍ ഇപ്പോഴുള്ള സ്ഥിതിക്ക് പന്തിനെ എത്തരത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. പരുക്കേറ്റ ധവാന്‍ നാട്ടിലേക്ക് മടങ്ങില്ല. ഇംഗ്ലണ്ടില്‍ തന്നെ തുടരാണ് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുള്ളത്.
48 മണിക്കൂറിനുള്ളില്‍ ഇംഗ്ലണ്ട@ിലെത്താനാണ് പന്തിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അതേസമയം പന്ത് ഏത് മത്സരത്തിലാണ് കളിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പാകിസ്ഥാനെതിരേയുള്ള മത്സരത്തില്‍ പന്ത് അരങ്ങേറുമെന്ന സൂചനയും ഇന്ത്യന്‍ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. പല സീനിയര്‍ താരങ്ങളും പന്തിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. സുനില്‍ ഗവാസ്‌കര്‍ പന്തിനെ നാലാം നമ്പറില്‍ കളിപ്പിക്കണമെന്ന നിര്‍ദേശമാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ലോകേഷ് രാഹുലിനെ ഓപണറാക്കി ഇറക്കാന്‍ കിരണ്‍ മോറ അഭിപ്രായപ്പെടുന്നുണ്ട്. മുന്‍ ഇംഗ്ലീഷ് താരമായ കെവിന്‍ പീറ്റേഴ്‌സനും പന്തിനെ കളിപ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
പേസ് ബൗളിങിനെ നന്നായി നേരിടാനുള്ള കഴിവ് പന്തിന് ഗുണം ചെയ്യും. അതേസമയം ന്യൂസിലന്റിനെതിരേയുള്ള മത്സരത്തില്‍ വിജയ് ശങ്കര്‍ കളിക്കാനുള്ള സാധ്യത കൂടുതലാണ്. ലോകേഷ് രാഹുല്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക് എന്നീ താരങ്ങള്‍ നാലാം നമ്പറില്‍ കെല്‍പുള്ള താരങ്ങളായതിനാല്‍ പന്തിന് അവസരം ലഭിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. ഇവരെ കൂടാതെ രവീന്ദ്ര ജഡേജയെ കളിപ്പിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്.
സാധ്യതാ ടീം
ഇന്ത്യ
രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോഹ്‌ലി, വിജയ് ശങ്കര്‍, ദിനേഷ് കാര്‍ത്തിക്, എം.എസ് ധോണി, കേദാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ.
ന്യൂസിലന്‍ഡ്
മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്ല്യംസണ്‍, റോസ് ടെയ്‌ലര്‍, ടോം ലാതം, ജെയിംസ് നീഷാം, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചെല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."