HOME
DETAILS
MAL
ട്രാന്‍സ്‌ഫോമര്‍ മാറ്റുന്നതിനിടെ വീടുകളില്‍ തീപിടിത്തം
backup
September 17 2018 | 03:09 AM
എടപ്പാള്‍: ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിക്കുന്നതിനിടെ സമീപത്തെ വീടുകളില്‍ തീപിടിത്തം. എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ ഓഡിറ്റോറിയത്തിന് സമീപത്തെ വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. കൊലക്കട്ട് മൊയ്തീന്‍, ചുള്ളിക്കല്‍ ബാവനു , ഹംസ യുനൈറ്റഡ്, കുഞ്ഞുമോന്‍ കൊലക്കട്ട് എന്നിവരുടെ വീടുകളിലാണ് നാശനഷ്ടം ഉണ്ടായത്. കൊലക്കട്ട് മൊയ്തീന്റെ വീട്ടിലെ ഒരു മുറി പൂര്‍ണമായും കത്തി നശിച്ചു. കട്ടില്‍, അലമാര, എ.സി, ഫാന്‍ എന്നിവ കത്തി നശിച്ചു. മറ്റ് വീടുകളിലും നാശനഷ്ടങ്ങളുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."