HOME
DETAILS
MAL
യുവാക്കളെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ കീഴടങ്ങി
backup
September 17 2018 | 03:09 AM
പെരിന്തല്‍മണ്ണ: ബാറിന്റെ വളപ്പില്‍ യുവാക്കളെ സംഘം ചേര്‍ന്ന് മര്‍ദിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ പൊലിസില്‍ കീഴടങ്ങി. കുന്നപ്പള്ളി വളയംമൂച്ചി സ്വദേശികളായ കണക്കഞ്ചേരി മുഹമ്മദ് ഷമീര്‍(23), കൊണ്ടപ്പുറത്ത് മുഹമ്മദ് സാബിത്ത്(24) എന്നിവരാണ് കീഴടങ്ങിയത്.
ഈമാസം എട്ടിന് വൈകിട്ട് മണ്ണാര്‍ക്കാട് റോഡിലെ ബാര്‍ വളപ്പിലായിരുന്നു കേസിനാസ്പദമായ സംഭവം. പൊന്ന്യാകുര്‍ശി വാറങ്ങോടന്‍ അന്‍സാറി(28)നെയും സുഹൃത്തിനെയും പൈപ്പ് ഉപയോഗിച്ച് അടിച്ച് പരുക്കേല്പ്പിച്ചതായ പരാതിയിലാണ് പൊലിസ് കേസെടുത്തിരുന്നത്.
ശനിയാഴ്ച പ്രതികള്‍ സ്റ്റേഷനില്‍ സി.ഐ ടി.എസ് ബിനുവിന് മുന്‍പാകെ കീഴടങ്ങുകയായിരുന്നു.
അഡീ. എസ്.ഐ വേലായുധന്റെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."