HOME
DETAILS
MAL
പൊന്നാനിയിലെ മണല്‍ത്തിട്ടയിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു
backup
September 17 2018 | 03:09 AM
പൊന്നാനി: അഴിയില്‍ പുലിമുട്ടിനോട് ചേര്‍ന്ന് രൂപപ്പെട്ടിട്ടുള്ള മണല്‍ചാല്‍ തീര്‍ത്തും അസ്ഥിരമായ പ്രതിഭാസമാണന്നും ഇത് ഏതു സമയവും താഴ്ന്നു പോകാനുള്ള സാധ്യതയുണ്ടെന്നും ആയതിനാല്‍ മണല്തിട്ടയിലേക്ക് പൊതുജനങ്ങള്‍ ഇറങ്ങുന്നതും സ്ഥലത്തേക്ക് പ്രവേശിക്കുന്നതും ജില്ലാ കലക്ടര്‍ നിരോധിച്ചു. ഇതിന്റെ ഭാഗമായി പ്രദേശത്ത് നിരോധന ഉത്തരവ് ബോര്‍ഡ് സ്ഥാപിക്കും.
വേലിയേറ്റ സമയത്ത് വെള്ളം ഉയരുകയും മണല്‍തിട്ട താഴ്ന്നുപോകുകയും ചെയ്യമ്പോള്‍ കരയില്‍ നിന്നും കടലിനുള്ളിലേക്ക് നീങ്ങിയവര്‍ക്ക് കരയിലേക്ക് ഓടി കയറാനുള്ള സമയം ലഭിക്കാതിരിക്കുകയും അവര്‍ കടലില്‍ താഴ്ന്നുപോകാനും സാധ്യതയുണ്ട്.
ഇത്തവണത്തെ മഹാ പ്രളയവും മലമ്പുഴ അണക്കെട്ട് തുറന്നതും ഭാരതപ്പുഴയിലെ ഒഴുക്ക് പതിവിനേക്കാളേറെ ശക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."