മഹാരാജാസ് സംരക്ഷിക്കാന്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നു
കൊച്ചി: മഹാരാജാസിന്റെ സല്‍പ്പേരു കളങ്കപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ അധ്യാപകരുടെ നേതൃത്വത്തില്‍ സംരക്ഷണകൂട്ടായ്മ സംഘടിപ്പിക്കുന്നു. അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൂര്‍വാധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരുടെയും ബഹുജന സംഘടനകളുടെയും സഹായത്താലാണു കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
കേരളത്തില്‍ സര്‍ക്കാര്‍മേഖലയിലെ ആദ്യത്തെ സ്വയംഭരണ കോളജാണു മഹാരാജാസ്.സ്വയംഭരണ പദവിക്കൊപ്പം ലഭിച്ച സ്വാതന്ത്ര്യം സ്വകാര്യ കോളജുകള്‍ കച്ചവടകോഴ്‌സുകള്‍ ആരംഭിക്കുന്നതിനും ഫീസ് വര്‍ധനയ്ക്കും ഉപയോഗിച്ചപ്പോള്‍ മഹാരാജാസില്‍ അതുണ്ടായില്ല. മറിച്ചു കരിക്കുലവും സിലബസും നല്ല രീതിയില്‍ പരിഷ്‌കരിക്കാനാണു ശ്രദ്ധിച്ചത്.
ബിരുദതലത്തില്‍ ഓണേഴ്‌സ് കോഴ്‌സ് നടത്തുന്ന എം.ജി സര്‍വകലാശാലയിലെ ഏക കോളജ് മഹാരാജാസാണ്. സര്‍വകലാശാലയില്‍ എറ്റവുമധികം വിദ്യാര്‍ഥികള്‍ യു.ജി.സി നെറ്റ് പരീക്ഷ വിജയിക്കുന്നതും മഹാരാജാസിലാണ്. ഏറ്റവുമധികം പേര്‍ പി.എച്ച്.ഡി നേടിയതും മഹാരാജാസില്‍നിന്നാണ്. മഹാരാജാസിലെ ഗവേഷണകേന്ദ്രങ്ങളില്‍നിന്ന് ജയിച്ച നൂറിലധികം ഗവേഷകരെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് കോളജ് അധികൃതര്‍.
മറ്റു പല കോളജും പഠനഫാക്ടറികളെപ്പോലെ പ്രവര്‍ത്തിക്കുമ്പോള്‍ ക്ലാസ്മുറിക്കു പുറത്തും പഠനേതരപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സൗകര്യം മഹാരാജാസിലുണ്ട്. എന്‍സിസി (ആര്‍മി, നേവി, എയര്‍ വിങ്ങുകള്‍), എന്‍.എസ്.എസ്, നേച്വര്‍ ക്‌ളബ്, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, അസ്‌ട്രോണമി ക്‌ളബ്, സബ്ജക്ട് അസോസിയേഷന്‍സ്, വനിതാ കൂട്ടായ്മകള്‍, വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം തുടങ്ങി വിദ്യാര്‍ഥികളുടെ സമഗ്രവളര്‍ച്ചയ്ക്കും വികസനത്തിനും നിരവധി സാധ്യതകളാണ് കോളജിലുള്ളതെന്ന് എകെജിസിടി ജില്ലാ പ്രസിഡന്റ് ഡോ.എന്‍ ഷാജി, സെക്രട്ടറി ഡോ.എം .എസ് മുരളി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."