HOME
DETAILS

എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ അന്വേഷണ ഏജന്‍സികള്‍

  
backup
November 03 2020 | 22:11 PM

351654130131

 


ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും നൈതികതയും വിശ്വാസ്യതയും മായ്ച്ചു കളഞ്ഞതിന്റെ പരിസരത്തു നിന്നു വേണം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ നടത്തിയ നിശിത വിമര്‍ശനങ്ങള്‍ പരിശോധിക്കപ്പെടേണ്ടത്. രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ രൂക്ഷമായ പ്രതികരണം ഉണ്ടായിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ തുടങ്ങിയ അന്വേഷണം സര്‍ക്കാരിന്റെ ജനക്ഷേമകരമായ വിവിധ പദ്ധതികളിലേക്ക് നീങ്ങുമ്പോള്‍ അതിന് വ്യത്യസ്തമായ മാനം സംഭവിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടലുകള്‍ തീര്‍ച്ചയായും ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനത്തിനെതിരേയുള്ള കടന്നു കയറ്റമാണ്.
അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാരില്‍ ഇടപെടാനുള്ള അവസരമാണ് സൃഷ്ടിച്ചത്. ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകളെയെല്ലാം കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന് കേരളത്തില്‍ ഇടപെടാന്‍ യാതൊരു വഴിയുമില്ലാതിരിക്കുമ്പോഴാണ്, മുഖ്യമന്ത്രിയുടെ കത്ത് പിടിവള്ളിയാകുന്നത്.
ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലം തൊട്ടാണ് കുറ്റാന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തി എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം തുടങ്ങിയത്. രണ്ടാം മോദി സര്‍ക്കാരില്‍ അത്തരം നടപടികള്‍ അതിന്റെ ഉച്ചകോടിയില്‍ എത്തിനില്‍ക്കുന്നു. സ്വന്തം രാഷ്ട്രീയ അജന്‍ഡകള്‍ നടപ്പിലാക്കാന്‍ അന്വേഷണ ഏജന്‍സികളെ ഈ വിധം കരുവാക്കിയ ഒരു കാലം ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.


ബി.ജെ.പി ഇതര രാഷ്ട്രീയം മറ്റു സംസ്ഥാനങ്ങളില്‍ ശക്തി പ്രാപിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് സഹിക്കാനാവുന്നില്ല. വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും രാഷ്ട്രീയ പാര്‍ട്ടികളെയും സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിച്ച് അറസ്റ്റ് ചെയ്തും റെയ്ഡ് നടത്തിച്ചും നിശബ്ദമാക്കിക്കൊണ്ടിരിക്കുന്ന ഒരു ആസുരകാലത്തിലൂടെയാണ് ഇന്ത്യ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ മാത്രമല്ല കോടതികളും ഈ അധാര്‍മിക യാത്രയില്‍ സഹയാത്രികരാണെന്നും തോന്നിപ്പോയ പല വിധിന്യായങ്ങളും അടുത്ത കാലത്തുണ്ടായി. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും നിരന്തരം ഇരയായിക്കൊണ്ടിരിക്കുന്ന ബി.ജെ.പി ഇതര രാഷ്ട്രീയ നേതാക്കളുടെ നീണ്ട നിര തന്നെയുണ്ട്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളില്‍ വലിയൊരു വിഭാഗം ഇന്ന് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളുടെ പ്രതിപട്ടികയിലാണ്. പി. ചിദംബരത്തെ പിടികിട്ടാപ്പുള്ളിയെ പോലെ മതില്‍ ചാടിക്കടന്ന് അറസ്റ്റു ചെയ്തും ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മകളുടെ വിവാഹദിനത്തില്‍ അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തു അപമാനിച്ചും കേന്ദ്ര സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം ആസ്വദിച്ചിരുന്നു. കശ്മിരിലെ പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം കൊടുക്കുന്ന ഫാറൂഖ് അബ്ദുല്ലയെ തേടിയും ഇ.ഡിയെത്തി.
രാഷ്ട്രീയ പ്രതിയോഗികളെ നിശബ്ദരാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിലൂടെ നീതിന്യായ വ്യവസ്ഥയും ജനാധിപത്യ ഭരണ സംവിധാനവുമാണ് കീഴ്‌മേല്‍ മറിക്കപ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്തയാണ് ഇതുവഴി ചോര്‍ത്തപ്പെടുന്നത്. ഇത്തരമൊരു പരിതാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളിലും പദ്ധതികളിലും ഇ.ഡി കടന്നു കയറുന്നത് മുഖ്യമന്ത്രി പറയുന്നതു പോലെ ഒരിക്കലും അംഗീകരിക്കാനാവില്ല.


എന്നാല്‍, അതേ മുഖ്യമന്ത്രി സംസ്ഥാനത്തെ വിജിലന്‍സ് സംവിധാനം ദുരുപയോഗപ്പെടുത്തി യു.ഡി.എഫ് എം.എല്‍.എമാരായ പി.ടി തോമസ്, കെ.എം ഷാജി, വി.ഡി സതീശന്‍ എന്നിവര്‍ക്കെതിരേ അന്വേഷണ ഉത്തരവിട്ടതും കഴിഞ്ഞ നാല് വര്‍ഷം തുറന്നു നോക്കാത്ത സോളാര്‍, ബാര്‍ കേസിന്റെ ഫയലുകള്‍ ഭരണം തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പൊടി തട്ടിയെടുക്കുന്നതും ഏതൊരു ന്യായയുക്തിയുടെ പേരിലാണ് അംഗീകരിക്കാനാവുക. ഇതുവരെ ഈ കേസുകളില്‍ യാതൊരു തുടര്‍നടപടികളും എടുക്കാതിരിക്കുകയും ഇപ്പോള്‍ പഴയ കേസുകളുടെ പെട്ടി തുറക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളുടെ അന്വേഷണ സദാചാര ലംഘനങ്ങളില്‍ രോഷാകുലനാകാന്‍ മുഖ്യമന്ത്രിക്ക് കഴിയുക. സ്വന്തം മക്കള്‍ സാമ്പത്തിക കുറ്റവാളികളാകുമ്പോള്‍ സമൂഹത്തിലെ പുഴുക്കുത്തുകളെ ചൂണ്ടികാണിക്കാനാവാത്ത രാഷ്ട്രീയ നേതാക്കളുടെ നിസഹായവസ്ഥ തന്നെയല്ലേ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി തുലനം ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനേയും ചൂഴ്ന്നു നില്‍ക്കുന്നത്.
രാഷ്ട്രീയ ധാര്‍മികതയുടെ അസ്തമയത്തിന് ആഗോളീകരണ രാഷ്ട്രീയത്തിന്റെ കടന്നുകയറ്റം ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. മൂലധനശക്തികളും കോര്‍പറേറ്റുകളും ഇന്ത്യന്‍ രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ നടത്തിയ ഇടപെടലുകളാണ് ഇടത്-വലത് രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിസന്ധിയിലെത്തിച്ചത്. നാടിനെ തൂക്കി വാങ്ങാന്‍ ശക്തിയുള്ള മൂലധനമുള്ളവര്‍ വികസന പദ്ധതികളുടെ പേരില്‍ ഭരണ സിരാകേന്ദ്രങ്ങളില്‍ കേന്ദ്രീകരിച്ചു. മണ്ണും വെള്ളവും നഷ്ടപ്പെടുന്നവര്‍ എതിര്‍ശബ്ദമുയര്‍ത്തുമ്പോള്‍ വികസന വിരോധികളായി ചിത്രീകരിക്കപ്പെട്ടു. അതിന്റെയൊക്കെ മറ്റൊരു മുഖമാണ് ഭരണവര്‍ഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗങ്ങള്‍.


കോര്‍പറേറ്റുകളെ സുഖിപ്പിക്കുക എന്നത് ഭരണകൂടങ്ങള്‍ ബാധ്യതയായി ഏറ്റെടുത്തതിന്റെ ദുരന്തങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍. മനുഷ്യാവകാശ പ്രവര്‍ത്തകരെ വികസനത്തിനെതിരേ നില്‍ക്കുന്നവരെന്ന് ചാപ്പകുത്തി അവരെ അര്‍ബന്‍ നക്‌സലുകളായി പ്രഖ്യാപിച്ച് ജയിലുകളില്‍ അടയ്ക്കപ്പെടുന്നതും ഇതിന്റെ ഭാഗമാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍ അമര്‍ന്നുപോയ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പോലും പെരുകുന്ന ഉപഭോഗാസക്തിയും ആഡംബര പ്രിയതയും ധനമോഹവും അതിനെ പുല്‍കിപ്പുണരുന്ന രാഷ്ട്രീയ മൂല്യച്യുതിയും സാംസ്‌ക്കാരിക തകര്‍ച്ചയും സംഭവിക്കുമ്പോള്‍ രാഷ്ട്രീയ എതിരാളികളെ നിശബ്ദമാക്കാന്‍ ഭരണകൂടങ്ങള്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതില്‍ അത്ഭുതപ്പെടാനില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  3 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  3 days ago