വി.എസ് ഓട്ടോ സ്റ്റാന്‍ഡില്‍ പിണറായി പക്ഷം പിടിമുറുക്കുന്നു
നീലേശ്വരം: ഒരു കാലത്ത് വി.എസ് പക്ഷത്തിന് ആധിപത്യമുണ്ടായിരുന്ന നീലേശ്വരത്ത് പിണറായി പക്ഷം പിടിമുറുക്കുന്നു. ഇതിന്റെ ഭാഗമായി വി.എസ് ഓട്ടോ സ്റ്റാന്‍ഡില്‍ പിണറായിയുടെ ചിത്രമുള്ള ബോര്‍ഡ് സ്ഥാപിച്ചു. ചുവന്ന നീലേശ്വരം നവമാധ്യമ കൂട്ടായ്മയുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ആദ്യ മന്ത്രിസഭയുടെ അറുപതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ പിണറായി വിജയന് എത്തിയതിന്റെ ഭാഗമായാണ് ഇത് സ്ഥാപിച്ചത്. 'അടിപതറാതെ, ഇമ വെട്ടാതെ കേരളത്തെ സംരക്ഷിക്കുന്ന സഖാവിന് അഭിവാദ്യങ്ങള്‍' എന്നും ബോര്‍ഡിലുണ്ട്. ഔദ്യോഗിക പക്ഷത്തോടുള്ള എതിര്‍പ്പ് മൂലം വി.എസ് ഓട്ടോ സ്റ്റാന്‍ഡില്‍ സി.ഐ.ടി.യു പ്രവര്‍ത്തനം നിര്‍ജീവമാകുകയും രണ്ടുതവണ പൊതുയോഗം മാറ്റിവയ്ക്കേണ്ടിയും വന്നതിനിടെയാണു പിണറായിയുടെ ബോര്‍ഡ് ഉയര്‍ന്നതെന്നും ശ്രദ്ധേയമാണ്. യുവാക്കളാണ് പ്രധാനമായും ചുവന്ന നീലേശ്വരം നവമാധ്യമ കൂട്ടായ്മയില്‍ അംഗങ്ങളായുള്ളത്. മുന്‍പു തന്നെ ഇവര്‍ വി.എസ് പക്ഷത്തോട് എതിര്‍പ്പു പ്രകടിപ്പിച്ചവരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."