വ്യോമസേനാ വിമാനാപകടം; 13 പേരും മരിച്ചതായി സ്ഥിരീകരിച്ചു
ലിപ്പോ: അരുണാചലില്‍ തകര്‍ന്നുവീണ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് വിമാനത്തിലുണ്ടായിരുന്നവരുടെ ബുന്ധുക്കളെ അധികൃതര്‍ വിവരമറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ദിവസങ്ങള്‍ക്ക് മുമ്പ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും യാത്രക്കാരെ സംബന്ധിച്ച് ഇതുവരേ ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിരുന്നില്ല. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളും മരിച്ചതായി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
ജൂണ്‍ മൂന്നിനാണ് വിമാനം കാണാതാവുന്നത്. ഇന്ത്യ-ചൈന അധിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന സൈനികര്‍ക്കുള്ള സാധനങ്ങളുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം സ്വദേശി അനൂപ് കുമാര്‍, കണ്ണൂര്‍ സ്വദേശി ഷെറിന്, പാലക്കാട് സ്വദേശി വിനോദ് കുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."