ബഹ്‌റൈനിലെ സമസ്ത മദ്‌റസകള്‍ ശനിയാഴ്ച തുറക്കും
മനാമ: ബഹ്‌റൈനിലെ സമസ്ത മദ്‌റസകള്‍ റമദാന്‍ അവധി കഴിഞ്ഞ് ജൂണ്‍ 15ന് ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സമസ്ത ബഹ്‌റൈന്‍ റെയിഞ്ച് ഭാരവാഹികള്‍ അറിയിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ബഹ്‌റൈനിലെ മനാമ, റഫ, ഗുദൈബിയ, മുഹര്‍റഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്, ബുദയ്യ, ഉമ്മുല്‍ ഹസം തുടങ്ങി 10 ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന സമസ്ത മദ്‌റസകളിലാണ് ശനിയാഴ്ച മുതല്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത്.
മദ്‌റസകളിലെ പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് പുതുതായി അഡ്മിഷന്‍ തേടുന്ന വിദ്യാര്‍ഥികള്‍ക്കായി മിഹ്‌റജാനുല്‍ ബിദായ എന്ന പേരില്‍ പ്രവേശനോത്സവവും അന്നേദിവസം വിവിധ മദ്‌റസകളിലായി സംഘടിപ്പിക്കും.
മനാമയിലെ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ കേന്ദ്ര മദ്‌റസയിലെ മിഹ്‌റജാനുല്‍ ബിദായ പ്രവേശനോത്സവം ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പുതിയ കുട്ടികള്‍ക്കുള്ള അഡ്മിഷനും അന്നേ ദിവസം മുതല്‍ ആരംഭിക്കും.
'നേരറിവ് നല്ല നാളേക്ക്' എന്നതാണ് ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ പ്രമേയം. കേരളത്തിലെ സമസ്ത മദ്‌റസകളും ശനിയാഴ്ചയാണ് പ്രവേശനോത്സവങ്ങള്‍ നടക്കുന്നത്.
കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമായി 9912 മദ്‌റസകളിലെ 12ലക്ഷം കുട്ടികളാണ് ജൂണ്‍ 15ന് മദ്‌റസകളിലെത്തുന്നത്. പുതിയ അധ്യയന വര്‍ഷം ഒട്ടേറെ പുതുമകളുമായാണ് മദ്‌റസകള്‍ പ്രവര്‍ത്തിക്കുക. ഖുര്‍ആന്‍ പാരായണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മദ്‌റസകളില്‍ നടപ്പാക്കുന്ന 'തഹ്‌സീനുല്‍ ഖിറാഅ' പദ്ധതിയും, പെണ്‍കുട്ടികള്‍ക്കുള്ള 'ഫാളില' കോഴ്‌സും ഈ അദ്ധ്യയന വര്‍ഷം സമസ്ത നടപ്പാക്കുന്ന പുതിയ സംവിധാനമാണ്.
സമസ്തയുടെ കീഴില്‍ കേന്ദ്രീകൃത സിലബസായതിനാല്‍ നാട്ടില്‍ നിന്നെത്തുന്ന കുട്ടികള്‍ ബഹ്‌റൈനിലെ സമസ്ത മദ്‌റസകളില്‍ പ്രവേശനം നേടുന്നതും ഈ സമയത്താണ്. പുതിയ അഡ്മിഷന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ അതാതു മദ്‌റസാ കേന്ദ്രങ്ങളില്‍ നേരിട്ടെത്തണമെന്ന് സമസ്ത ബഹ്‌റൈന്‍ ഓഫീസില്‍ നിന്നും അറിയിച്ചു.
ബഹ്‌റൈനിലുടനീളം പ്രവര്‍ത്തിക്കുന്ന വിവിധ മദ്‌റസകളില്‍ അഡ്മിഷന്‍ നേടാനും വിശദ വിവരങ്ങള്‍ക്കും താഴെ നന്പറുകളില്‍ അതാതു ഏരിയാ കമ്മറ്റികളുമായി ബന്ധപ്പെടമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍ നമ്പറുകള്‍
മനാമ: 33450553
ഹിദ്ദ്: 35524530
മുഹറഖ്: 35 17 21 92
ഹൂറ: 39 197577
ഗുദൈബിയ: 33257944
ഉമ്മുല്‍ഹസം: 32252868
ജിദാലി: 33486275
ഈസ്റ്റ് റിഫ : 33767471
ബുദയ്യ: 33267219
ഹമദ്ടൗണ്‍: 3987 5634
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."