സമയം പുനഃക്രമീകരിക്കണം: പി. കരുണാകരന് എം.പി
കാസര്‍കോട്: ബൈന്തൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ ഗുരുവായൂര്‍ വരെ നീട്ടി സമയം പുനഃക്രമീകരിച്ച് സര്‍വിസ് നടത്തണമെന്ന് പി. കരുണാകരന് എം.പി ആവശ്യപ്പെട്ടു.
മൂകാംബികയിലേക്കുള്പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്ന പ്രതീക്ഷയില്‍ തുടങ്ങിയ ബൈന്തൂര്‍ പാസഞ്ചര്‍ നഷ്ടത്തിലാണെന്ന് പറഞ്ഞാണ് സര്‍വിസ് നിര്‍ത്തിയത്.
റെയില്‍വേയുടെ അശാസ്ത്രീയമായ റൂട്ടും സമയക്രമീകരണവും വരുമാനം കുറയാന്‍ കാരണമായി. വൈകുന്നേരം കണ്ണൂരിലെത്തിയിരുന്ന പാസഞ്ചര്‍ പിറ്റേദിവസം രാവിലെ വരെ കണ്ണൂരില്‍ നിര്‍ത്തിയിടുന്നതിനു പകരം ഗുരുവായൂര്‍ വരെ സര്‍വിസ് നടത്തിയാല്‍ കൂടുതല്‍ യാത്രക്കാരെ ലഭിക്കും. വരുമാനവും വര്‍ധിക്കും.
കണ്ണൂരില്‍നിന്നു പുലര്‍ച്ചെ 4.15നാണ് വണ്ടി പുറപ്പെട്ടിരുന്നത്. കൊല്ലൂര്‍ മൂകാംബികയിലേക്ക് പോകുന്നവര്‍ക്കും സീസണ് യാത്രക്കാര്‍ക്കും വണ്ടിയെ ആശ്രയിക്കാനാകുന്നില്ല.
റെയില്‍വേയുടെ തീരുമാനം പുനഃപരിശോധിച്ച് പാസഞ്ചര്‍ സര്‍വിസ് ആരംഭിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."