ബൈന്തൂര്‍ പാസഞ്ചര്‍ നിര്‍ത്തലാക്കരുത്: ചേമ്പര്‍
കണ്ണൂര്‍: യാത്രാക്ലേശത്താല്‍ പൊറുതിമുട്ടുന്ന ഉത്തരകേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരുന്ന കണ്ണൂര്‍-ബൈന്തൂര്‍ പാസഞ്ചര്‍ നിര്‍ത്തലാക്കരുതെന്നു നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് നിര്‍വാഹക സമിതി യോഗം കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭുവിനോടും റെയില്‍വേ ജനറല്‍ മാനേജരോടും ഡിവിഷനല്‍ റെയില്‍വേ മാനേജരോടും ആവശ്യപ്പെട്ടു.
ഉത്തരമലബാറില്‍ നിന്ന് നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന മംഗളൂരുവിലെ വിവിധ കോളജുകളിലേക്കും മൂകാംബിക ക്ഷേത്രദര്‍ശനത്തിനായി പോകുന്നവര്‍ക്കും മംഗളൂരുവിലേക്ക് ചികിത്സക്കായി പോകുന്നവര്‍ക്കും ഏറെ ആശ്രയമായ ഈ ട്രെയിന്‍ നിര്‍ത്തലാക്കുന്നത് ഒട്ടും ആശാസ്യമല്ലെന്നും ചേമ്പര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഭാരവാഹികളായ സി.വി ദീപക്, മാത്യു സാമുവല്‍, സച്ചിന്‍ സൂര്യകാന്ത്, പി. ഷാഹിന്‍, എ.കെ റഫീഖ്, വിഷ്ണു ഖണ്ഡേല്‍വാല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."