ബഹിരാകാശത്ത് വമ്പന്‍ പദ്ധതികളുമായി ഐ.എസ്.ആര്‍.ഒ
ന്യുഡല്‍ഹി: വന്‍ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആര്‍ഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികള്‍ പരിഗണനയിലാണെന്ന് ഐസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കെ ശിവനും കേന്ദ്ര ബഹിരാകാശ, ആണവ വകുപ്പ് സഹമന്ത്രി ജിതേന്ദ്രസിംഗും ദില്ലിയില്‍ പറഞ്ഞു.
ഇന്ത്യയുടെ പുതിയ ചൊവ്വാ ദൗത്യം 2023ല്‍ യാഥാര്‍ഥ്യമാകുമെന്നും പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗന്‍യാന്‍ സ്വാതന്ത്രത്തിന്റെ 75ാം വാര്‍ഷികത്തോടെ യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് ഇസ്‌റോ. 2022 ഓടെയെങ്കിലും പദ്ധതി യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. നാഷനല്‍ അഡൈ്വസറി കമ്മിറ്റി പദ്ധതിയുടെ പുരോഗതി വിലയിരുത്തും.
കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് പഠിക്കാനുള്ള പുതിയ ദൗത്യവും അടുത്ത വര്‍ഷമുണ്ടാകും. ആദിത്യ എല്‍1 എന്ന പേരില്‍ 2020ല്‍ പുതിയ പര്യവേക്ഷണ ദൗത്യം വിക്ഷേപിക്കും. രാജ്യത്തെ പൗരന്മാരുടെ സുരക്ഷയും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനാണ് ഐഎസ്ആര്‍ഒ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചെയര്‍മാന്‍ കെ. ശിവന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."