രാമന്തളി മാലിന്യ പ്രശ്‌നം:പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിനജലം രാമന്തളിയിലെ ജനജീവിതം ദുസഹമാക്കുമ്പോഴും പഞ്ചായത്ത് അധികൃതര്‍ തുടരുന്ന അനാസ്ഥയില്‍ പ്രതിഷധിച്ച് ജന ആരോഗ്യ സംരക്ഷണിയുടെ നേതൃത്വത്തില്‍ രാമന്തളി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. രാവിലെ സമരപന്തലില്‍ നിന്നു സമരസമിതി പ്രവര്‍ത്തകര്‍ പ്രകടനമായി പഞ്ചായത്ത് ഓഫിസില്‍ എത്തി. സമരക്കാരെ ഗെയിറ്റിനു മുന്നില്‍ പൊലിസ് തടഞ്ഞു. കുറച്ച് നേരം സമരക്കാരും പൊലിസും തമ്മില്‍ വാക്കേറ്റമുണ്ടായി. സ്ത്രീകളടക്കമുള്ള സമരക്കാര്‍ ബലം പ്രയോഗിച്ചതോടെ പൊലിസ് ഗെയിറ്റ് തുറന്ന് സമരക്കാരെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചു. ഉപരോധം കെ.പി.സി നാരായണ പൊതുവാള്‍ ഉദ്ഘടനം ചെയ്തു. പി.കെ നാരായണന്‍ അധ്യക്ഷനായി. ടി. മാധവന്‍, എ. നാരായണന്‍, വിനോദ് കുമാര്‍ രാമന്തളി, ഇ.സി ഭാസ്‌കരന്‍, ചന്ദ്രന്‍ കൊടക്കല്‍, കെ.പി രാജേന്ദ്രന്‍, ബീന രമേശന്‍ സംസാരിച്ചു. ഉച്ചയോടെ പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ച് പിരിഞ്ഞുപോയി. സമരത്തിന് ഐക്യദാര്‍ഢ്യവുമായി പരിയാരം മെഡിക്കല്‍ കോളജ് സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) പ്രവര്‍ത്തകര്‍ സമരപന്തലിലെത്തി. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ. രാജന്‍, പി.ഐ ശ്രീധരന്‍, യു.കെ മനോഹരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."