HOME
DETAILS
MAL
ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തന്നെ തുടരും
backup
June 13 2019 | 13:06 PM
ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തന്നെ തുടരും. ഈ വര്‍ഷം അവസാനിക്കുന്നത് വരെ അമിത് ഷാ തന്നെ ബി.ജെ.പി. പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് പാര്‍ട്ടിയില്‍ നിന്നുള്ള സൂചന. ഇതിനിടെയുള്ള മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഘണ്ഡ് തിരഞ്ഞെടുപ്പുകള്‍ അമിത് ഷായ്ക്ക് കീഴിലാവും ബി.ജെ.പി. നേരിടുക.
ഈ വര്‍ഷം അവസാനത്തോടെ പാര്‍ട്ടി അംഗത്വ കാംപയിന് അവസാനിച്ച ശേഷം ബി.ജെ.പിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്നും സൂചനയുണ്ട്. 2014ല്‍ അന്നത്തെ ബി.ജെ.പി. അധ്യക്ഷന്‍ രാജ്നാഥ് സിങ് കേന്ദ്ര ആഭ്യന്തരമന്ത്രിയായപ്പോഴാണ് അമിത് ഷാ ചുമതലയേറ്റത്. ഇപ്പോള്‍ അമിത്ഷാ ആഭ്യന്തരമന്ത്രിയായപ്പോള്‍ പുതിയ ബി.ജെ.പി. അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."