ചേക്കുട്ടി പാവയുടെ നിര്‍മാണത്തിനായി മനുഷ്യസ്‌നേഹികള്‍ ഒത്തുചേര്‍ന്നു
കൊടുങ്ങല്ലൂര്‍: പ്രളയ ജലത്തെ അതിജീവിച്ച ചേക്കുട്ടി പാവയുടെ നിര്‍മാണത്തിനായി കൊടുങ്ങല്ലൂരില്‍ ഒരു കൂട്ടം മനുഷ്യസ്‌നേഹികള്‍ ഒത്തുചേര്‍ന്നു.
ചേക്കുട്ടി എന്ന വാക്കു കൊണ്ട് അര്‍ഥമാക്കുന്നത് ചേറിനെ അതിജീവിച്ച കുട്ടി എന്നാണ്. എട്ടടിയോളം ഉയരത്തില്‍ പ്രളയജലം നിറഞ്ഞു നിന്ന പറവൂരിലെ ചേന്ദമംഗലം ഗ്രാമത്തില്‍ ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണ് കൈത്തറി മേഖലക്കുണ്ടായത്. ഇവിടത്തെ പരമ്പരാഗത തൊഴിലിനെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യമാണ് ചേക്കുട്ടി പാവ എന്ന ആശയത്തിനു പിറകില്‍. പ്രളയത്തില്‍ ചെളിയും കറയും പുരളാത്ത വസ്ത്രങ്ങള്‍ ചേന്ദമംഗലത്തെത്തിയ ദുരിതാശ്വാസപ്രവര്‍ത്തകരുള്‍പ്പടെയുള്ളവര്‍ വിലയ്ക്ക് വാങ്ങിയിരുന്നു. ഇവയില്‍ ബാക്കി വന്ന സാരികളാണ് ചേക്കുട്ടിയായി പുനര്‍ജനിക്കുന്നത്.
1500 രൂപ വിലവരുന്ന ഒരു സാരി ഉപയോഗിച്ച് 360 പാവകള്‍ ഉണ്ടാക്കാനാകും. 9000 രൂപയുടെ പാവകളാണ് ഒരു സാരിയില്‍ ജനിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള ലക്ഷ്മി, ഗോപിനാഥ് എന്നിവരാണ് ചേന്ദമംഗലം കൈത്തറിയുടെ അതിജീവനത്തിനായുള്ള വേറിട്ട ആശയത്തിന് രൂപം നല്‍കിയത്. അതിജീവനത്തിന്റെ പുതിയ പേരുനല്‍കിയ ചേക്കുട്ടിയുടെ നിര്‍മാണത്തിനായി കൊടുങ്ങല്ലൂരിലെ പ്രളയവുമായി ബന്ധപ്പെട്ടു രൂപീകൃതമായ മനുഷ്യ കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു .'നമ്മുക്ക് തിരക്കുണ്ടാകാം പക്ഷെ നിങ്ങള്‍ നല്‍കുന്ന ഒരു നിമിഷം നശിച്ചുപോകുന്ന കൈത്തറിക്ക് ഒരു പുതുജീവന്‍ നല്‍കും' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."