കേപ്പിന്റെ കോളജുകളിലേക്കുള്ള നിയമനങ്ങള്‍ അട്ടിമറിക്കുന്നുവെന്ന് ഉദ്യോഗാര്‍ഥികള്‍
തിരുവനന്തപുരം: സഹകരണവകുപ്പിന് കീഴിലെ കേപ്പിന്റെ കോളജുകളിലേക്കുള്ള നിയമനങ്ങള്‍ അട്ടിമറിക്കുന്നുവെന്ന് ഉദ്യോഗാര്‍ഥികള്‍. ഒഴിവുകളുണ്ടായിട്ടും റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളെ തഴഞ്ഞ് താല്‍ക്കാലിക ജീവനക്കാരെ നിലനിര്ത്തുകയാണെന്നാണ് പരാതി. ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരേ സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ് കേപ്പ്.
സഹകരണവകുപ്പിനു കീഴിലുള്ള കോ ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷനല്‍ എജ്യൂക്കേഷനെതിരേയാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. കേപ്പിനു കീഴിലെ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് ഗ്രേഡ്- 2 വിഭാഗത്തിലേക്ക് 2015ല്‍ അപേക്ഷ ക്ഷണിച്ചിരുന്നു. പരീക്ഷ നടത്തി 102 പേരുടെ റാങ്ക് ലിസ്റ്റ് തയാറാക്കിയ ശേഷം ഇതില്‍നിന്നു 10 പേര്‍ക്കു മാത്രം നിയമനം നല്കി. 40 ഒഴിവുകളുണ്ടായിരിക്കെ 10 ഒഴിവുകള്‍ മാത്രം നികത്തുകയും ബാക്കിയുള്ളവയില്‍ താല്കാലിക ജീവനക്കാരെ നിലനിര്‍ത്തിയിരിക്കുകയുമാണ്.
നടപടിക്കെതിരേ ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂലമായാണ് വിധി പറഞ്ഞത്. എന്നാല്‍ ഇതിനെതിരേ കേപ്പ് സുപ്രിംകോടതിയെ സമീപിച്ചു. റാങ്ക് ലിസ്റ്റ് ഭരണസമിതി അംഗീകരിച്ചാല്‍ നിയമനം നടത്തുമെന്നാണ് കേപ്പ് നല്കിയ മറുപടി. കേപ്പിന്റെ നടപടിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."