ഉപദേശം വേണമെങ്കില്‍ സ്വീകരിക്കാം; തിരുവനന്തപുരത്തേക്കില്ല: ഗീതാ ഗോപിനാഥ്
തിരുവനന്തപുരം: തന്റെ നിയമനത്തെച്ചൊല്ലി വിവാദം കൊഴുക്കുമ്പോള്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് രംഗത്ത്. സര്‍ക്കാറിന്റെ ദൈന്യംദിന കാര്യങ്ങളില്‍ താന്‍ ഇടപെടില്ല. മുഖ്യമന്ത്രി ഉപദേശം ആവശ്യപ്പെടുമ്പോള്‍ മാത്രമേ ഇടപെടുകയൊള്ളു. തന്റെ ഉപദേശം ആവശ്യമെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നും അവര്‍ പറഞ്ഞു.
സാമ്പത്തിക ഉപദേഷ്ടാവ് പദവി സന്തോഷത്തോടെ ഏറ്റെടുക്കുന്നു. പ്രതിഫലം പറ്റാത്ത ജോലിയായതിനാല്‍ തിരുവനന്തപുരത്തേക്ക് വരില്ല. ഹാര്ഡ്വാര്ഡ് സര്‍വകലാശാലയില്‍ തന്നെ തുടരും. സര്‍ക്കാറിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ മാധ്യമങ്ങളിലൂടെ വിശദീകരിക്കണമെന്ന് കരുതുന്നില്ലെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.
എന്നാല്‍ സാമ്പത്തിക ഉപദേഷ്ടാവിനെ ചൊല്ലി വിവാദം കൊഴുക്കുന്നതിനിടയില്‍ ഗീതാ ഗോപിനാഥിന്റെ നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി.
ലോകമറിയുന്ന സാമ്പത്തിക വിദഗ്ധയുടെ ഉപദേശം സ്വീകരിക്കുന്നതില്‍ തെറ്റെന്താണെന്ന് മുഖ്യമന്ത്രി ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ചോദിച്ചു.
അവരുടെ അറിവും അനുഭവ പരിചയവും പ്രയോജനപ്പെടുത്തുന്നത് തെറ്റല്ല . ഒരു പ്രശ്നത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടാകുന്നത് സ്വാഭാവികം മാത്രമാണെന്നും ഭിന്നസ്വരങ്ങളെ ഖണ്ഡിച്ച് പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."