പരിപാലന ക്ലാസ് സംഘടിപ്പിച്ചു
പാനൂര്‍: പാനൂര്‍ മുസ്‌ലിം ജമാഅത്ത് മദ്‌റസത്തുല്‍ ബദ്‌രിയ്യ ബി പി.ടി.എയുടെ നേതൃത്വത്തില്‍ മയ്യിത്ത് പരിപാലന ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജമാഅത്ത് ട്രഷറര്‍ ഷഫീഖ് റഹ്മാന്‍ തുണ്ടില്‍ ഉദ്ഘാടനം ചെയ്തു.പ്രഥമ അദ്ധ്യാപകന്‍ യു.അബ്ദുല്‍ വാഹിദ് ദാരിമി അധ്യക്ഷത വഹിച്ചു.പി കെ എം ഷഫീഖ് ദാരിമി പെര്‍ള ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
സംശയ നിവാരണത്തിന് അവസരം നല്‍കി,മയ്യിത്ത് പരിപാലനത്തിന്റെ പ്രായോഗികത മനസിലാക്കി കൊടുത്തുകൊണ്ടുള്ള ക്ലാസ് വളരെ വിജയപ്രദമായി.പാനൂര്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സഹില്‍ വൈലിത്തറ,വൈസ് പ്രസിഡന്റ് ഹനീഫ കുന്നുതറ,അംഗങ്ങളായ അബ്ദുള്‍ഖാദര്‍കുഞ്ഞ്,ഹബീബ് തത്തേത്ത്,വരവുകാട് ജുമാമസ്ജിദ് ഖത്തീബ് ഹാഫിള് കെ.കെ.എം സലീം ഫൈസി,പല്ലന മുസ്‌ലിം ജമാഅത്ത് ഖത്തീബ് യു.ഹനീഫ ഫൈസി,ബദ്‌രിയ്യ ബി.പി.ടി.എ പ്രസിഡന്റ് എ ഷാജഹാന്‍,നവാസ് എച്ച്.പാനൂര്‍,എം.ഉമ്മര്‍കുഞ്ഞ്,
ഇസ്മാഈല്‍ അന്‍വരി,പി.ടി.എ ഭാരവാഹികളായ ഉവൈസ് കുഞ്ഞിതയ്യില്‍,സുഹൈല്‍ കുരുടുമാവുങ്കാല്‍,മുഅല്ലിമീങ്ങളായ എ സലാഹുദ്ദീന്‍ അസ്ഹരി,ടി.എം ഷാഫി അസ്‌ലമി,സുഹൈല്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.എ എ റഷീദ് അസ്‌ലമി സ്വാഗതവും കെ.കെ.എം സലീം ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."