HOME
DETAILS

വനിതാ കമ്മിഷന്‍ അദാലത്ത്: 90 കേസുകള്‍ പരിഗണിച്ചു

  
backup
May 16 2017 | 20:05 PM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a6%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d

 


ആലപ്പുഴ: കേരളത്തിലെ കുടുംബബന്ധങ്ങള്‍ നീര്‍ക്കുമിളപോലെ പൊട്ടിത്തകരുന്ന സാഹചര്യം ഗൗരവതരമാണെന്നും കമ്മിഷന് ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും വനിതാകമ്മിഷന്‍ ആംഗം ഡോ. ജെ. പ്രമീളാ ദേവി പറഞ്ഞു. സഹോദരങ്ങള്‍ തമ്മിലുള്ള വഴക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് 85, 87 വയസ്സുള്ള മാതാപിതാക്കള്‍ നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കമ്മിഷന്‍.
മൂന്നുസഹോദരങ്ങളും ഒരു സഹോദരിയും സ്വത്തിന്റെ കാര്യം പറഞ്ഞ് കലഹിക്കുന്നതില്‍ മനംനൊന്താണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. സാഹോദര്യത്തിന്റെ വില അറിയാതെ സ്വത്തിനു പ്രാമുഖ്യം നല്‍കുന്ന സമൂഹമായി കേരളം മാറരുത്. മനുഷ്യ ബന്ധങ്ങളുടെ കാര്യത്തില്‍ അക്ഷരാഭ്യാസമില്ലാത്ത സംസ്ഥാനങ്ങളേക്കാള്‍ വളരെ പിന്നിലായി കേരളം മാറുന്നത് വേദനാജനകമാണ്. വൃദ്ധയായ മാതാപിതാക്കളെക്കൊണ്ട് പൊറുതിമുട്ടിയ മക്കളും പരാതിയുമായി ഇന്നലെ കമ്മിഷനുമുന്നിലെത്തി.
കായംകുളം സ്വദേശിയായ യുവതി കഴിഞ്ഞ അദാലത്തില്‍ എത്തി അയല്‍വാസിയുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ പരാതി നല്‍കിയപ്പോള്‍ എതിര്‍കക്ഷി തീര്‍ത്തും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചത് മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചതായി കമ്മിഷന് മുന്നില്‍ പറഞ്ഞു. ചില തെറ്റിദ്ധാരണകള്‍ ഉണ്ടായതിനാല്‍ വീട്ടില്‍ നിന്ന് പോലും മാറി നില്‍ക്കേണ്ടി വന്നതായി ഇവര്‍ ബോധിപ്പിച്ചു. കമ്മിഷന്‍ ഇത് ഗൗരവമായി കാണുന്നതായും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച എതിര്‍ കക്ഷിയെ ശാസിക്കുകയും ചെയ്തു.
കമ്മിഷനുമുമ്പില്‍ വന്ന് പരാതി പറയുമ്പോള്‍ വിജയിക്കാനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കക്ഷിയുടെ സമാധാനപരമായ ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും പരാതിക്കാരിക്ക് സ്വസ്ഥകുടുംബ ജീവിതം നയിക്കുന്നതിന് കമ്മിഷന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അദാലത്തില്‍ വ്യക്തമാക്കി.
വ്യാജ ആരോപണങ്ങള്‍ക്ക് വിധേയയായ സ്ത്രീക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ കമ്മിഷന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. വിദ്യാഭ്യാസ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ ജീവനക്കാര്‍ അധ്യാപക സംഘടനാ നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതിയും കമ്മിഷന്റെ പരിഗണനയ്ക്ക് വന്നു. അധ്യാപകന്റെ അപ്പീല്‍ വൈകിക്കുന്നു എന്നാരോപിച്ച് നേതാക്കള്‍ ഓഫീസില്‍ കടന്നുചെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍ കാലതാമസം വരുത്തിയത് മന:പൂര്‍വമാണെന്ന് നേതാക്കള്‍ ആരോപിച്ചു.
ഈ സാഹചര്യത്തില്‍ വിശദമായ പരിശോധനയ്ക്ക്‌ശേഷം റിപ്പോര്‍ട്ട് നല്‍കാന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറോട് ആവശ്യപ്പെട്ടു. 90 കേസുകള്‍ അദാലത്തില്‍ പരിഗണിച്ചു. 47 കേസുകള്‍പരിഹരിച്ചു. 13 കേസുകളില്‍ പൊലീസിന്റെയും ആര്‍.ഡി.ഒ.യുടെയും റിപ്പോര്‍ട്ട് തേടി. 30 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍-വീഡിയോ

International
  •  3 months ago
No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago
No Image

സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറന്‍സി പ്രമോഷന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു 

National
  •  3 months ago
No Image

'നിരന്തര ജോലി സമ്മര്‍ദ്ദം, പരാതി നല്‍കിയാല്‍ പ്രതികാര നടപടി'  ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്‍ 

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം 

Kerala
  •  3 months ago
No Image

അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി

Kerala
  •  3 months ago
No Image

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്

Kerala
  •  3 months ago
No Image

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

National
  •  3 months ago
No Image

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊലിസ് നിലപാട് ദുരൂഹം: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

പരാതി നല്‍കാന്‍ തയാറാവാതെ ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍; നേരിട്ട് ബന്ധപ്പെടാന്‍ അന്വേഷണ സംഘം 

Kerala
  •  3 months ago