HOME
DETAILS
MAL
കോടിയേരിയുടെ വിവാദപ്രസംഗം പരിശോധിക്കും
backup
July 26 2016 | 15:07 PM
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദമായ പയ്യന്നൂര്‍ പ്രസംഗം പരിശോധിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. പ്രസംഗത്തിന്റെ പൂര്‍ണരൂപം പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനായി പ്രത്യേകസംഘത്തെ നിയോഗിച്ചു. ഈ സംഘത്തിന്റെ റിപ്പോര്‍ട്ട് ഡി.ജി.പി അടക്കമുള്ളവര്‍ വിലയിരുത്തിയശേഷം മാത്രമേ കൂടുതല്‍ നടപടികള്‍ സ്വീകരിക്കൂ. രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ അക്രമത്തിന് കോടിയേരി പയ്യന്നൂരിലെ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തുവെന്ന പ്രതിപക്ഷത്തിന്റെ പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."