സമരത്തിന് നേതൃത്വം നല്‍കിയ കര്‍ഷകര്‍ അറസ്റ്റില്‍
പേരാമ്പ്ര: കാട്ടുപോത്ത് ചത്ത സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാ കലക്ടറും നിസ്സഹായത പ്രകടിപ്പിച്ചതോടെ പെരുവണ്ണാമൂഴിയില്‍ സമരം വീണ്ടും ചൂടുപിടിക്കുന്നു. പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതര്‍ നല്‍കിയ രണ്ടു പരാതികളില്‍ 14 കര്‍ഷക സമരസമിതി നേതാക്കളെ പെരുവണ്ണാമൂഴി പൊലിസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി ജാമ്യത്തില്‍ വിട്ടയച്ചു.
പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടുപോത്ത് ചത്തതുമായി ബന്ധപ്പെട്ട് തയ്യില്‍ ജയ്‌മോന്‍ എന്ന യുവാവിനെ കഴിഞ്ഞമാസം 29ന് പുലര്‍ച്ചെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തതാണു സംഭവങ്ങളുടെ തുടക്കം. ഇത് പരിഹരിക്കാന്‍ ഡി.എഫ്.ഒ ക്കു കഴിയാതെ വന്നതോടെ ഈ മാസം മൂന്നാം തിയതി മുതല്‍ മാതാവ് വത്സമ്മ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫിസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തി. തുടര്‍ന്ന് സമരസമിതി നേതാക്കളുമായി ജില്ലാ കലക്ടര്‍ ഏഴിന് ചര്‍ച്ച നടത്തിയതിന്റെ ഫലമായി സമരം അവസാനിപ്പിക്കുകയുമായിരുന്നു. ഇതിനിടെയാണ് സമരത്തിന് നേതൃത്വം നല്‍കിയ കര്‍ഷകരെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."