മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ 25ന് സമാപിക്കും
ആലപ്പുഴ: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡി.സി.സിയില്‍ കൂടിയ ഡി.സി.സി ജനറല്‍ ബോഡി യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള ചീഫ് റിട്ടേണിങ് ഓഫിസര്‍ ഡോ.ഇ.സുദര്‍ശനന്‍ നാച്ചിയപ്പന്‍ പങ്കെടുത്തു. ഡി.സി.സി പ്രസിഡന്റ് എം.ലിജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇതുവരെ നടന്ന മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ പുരോഗതി വിലയിരുത്തി.
ബൂത്ത്തലത്തില്‍ ഭവന സന്ദര്‍ശനം നടത്തി മെമ്പര്‍ഷിപ്പ് വിതരണം നടത്തിയതിന്റെ ബ്ലോക്ക്തല അവലോകനം നടത്തുന്നതിന് 18ന് ബ്ലോക്ക് നേതൃയോഗങ്ങളും, 19 ന് മണ്ഡലംതല അവലോകനം നടത്തുന്നതിന് മണ്ഡലം നേതൃയോഗങ്ങളും നടത്തുവാന്‍ യോഗം തീരുമാനിച്ചു.
25 ന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ അവസാനിക്കും. യോഗത്തില്‍ മുന്‍.ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂര്‍, രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ.ഷാനിമോള്‍ ഉസ്മാന്‍, കെ.പി.സി.സി ഭാരവാഹികളായ ഡോ.ശൂരനാട് രാജശേഖരന്‍, അഡ്വ.സി.ആര്‍.ജയപ്രകാശ്, അഡ്വ.ബി.ബാബുപ്രസാദ്, ജോണ്‍സണ്‍ ഏബ്രഹാം, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, അഡ്വ.ത്രിവിക്രമന്‍ തമ്പി, അഡ്വ.കെ.പി.ശ്രീകുമാര്‍ കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗങ്ങളായ അഡ്വ.ഡി.സുഗതന്‍, ഡോ.നെടുമുടി ഹരികുമാര്‍, ജി.മുകുന്ദന്‍പിള്ള, ഇ.സമീര്‍, എം.എം.ബഷീര്‍, എന്‍.രവി, ബി.ബൈജു, അഡ്വ.സി.കെ.ഷാജിമോഹന്‍, എം.എന്‍.ചന്ദ്രപ്രകാശ്, മുന്‍ എം.എല്‍.എ കെ.കെ.ഷാജു, അഡ്വ.കെ.ആര്‍.മുളീധരന്‍, കെ.വി.മേഘനാദന്‍, റ്റി.ജി.രഘുനാഥപിള്ള എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."