മിഹ്‌റജാനുല്‍ ബിദായ നേരറിവ്: തലമുറയുടെ നല്ല നാളേക്ക്
പുതിയ അധ്യയനവര്‍ഷത്തിലേക്ക് മദ്‌റസകള്‍ പ്രവേശിക്കുകയാണ്. അറിവിന്റെ ആദ്യാക്ഷരം കുറിച്ച്, മതപഠനരംഗത്ത് ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍. മതവിദ്യാഭ്യാസത്തിനു പ്രാഥമിക പരിഗണന നല്‍കി സ്ഥാപിതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കീഴിലുള്ള മദ്‌റസകളില്‍ പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ ഇത്തവണ പഠനാരംഭം കുറിക്കും. വിദ്യാഭ്യാസത്തിലൂടെയാണല്ലോ സമൂഹ വളര്‍ച്ച സാധ്യമാക്കേണ്ടണ്ടത്. മാനുഷിക ചരിത്രത്തിന്റെ ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ സാമൂഹ്യസംസ്‌കരണത്തില്‍ വിദ്യാഭ്യാസം വഹിച്ച പങ്ക് കൃത്യമായി മനസ്സിലാക്കാനാവും.
വിശുദ്ധ ദീനിന്റെ ആത്മാവായാണ് ഇസ്‌ലാം അറിവിനെയും അറിവന്വേഷണത്തെയും പരിചയപ്പെടുത്തുന്നത്. ആത്മാവില്ലാത്ത ശരീരം കേവല ജഡമാണെന്നതു പോലെ, അറിവില്ലാത്ത ശരീരവും പരിഗണനയര്‍ഹിക്കുന്നില്ല. ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമായി മനസ്സിലാകും. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ ആരെയും നാണിപ്പിക്കുന്ന സ്വഭാവദൂഷ്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്ന ആറാം നൂറ്റാണ്ടണ്ടിലെ ഇരുളിലേക്ക് വെളിച്ചം പകര്‍ന്നെത്തിയ ഖുര്‍ആന്‍ ആദ്യമായി സമൂഹത്തോടാവശ്യപ്പെട്ടത് 'സൃഷ്ടിച്ച രക്ഷിതാവിന്റെ നാമധേയത്തില്‍ വായിക്കുക' എന്നായിരുന്നു. 'തന്റെ സമുദായത്തിലെ ഏറ്റവും താഴേത്തട്ടിലുള്ള വ്യക്തിയുടെയും തന്റെയും ഇടയിലുള്ള അന്തരം പോലെയാണ് അറിവില്ലാത്തവന്റെയും പാണ്ഡിത്യമുള്ളവന്റെയും ഇടയിലുള്ള അന്തരമെന്നാണ്' പ്രവാചകാധ്യാപനം. ഓരോ സമൂഹവും നശിച്ചുതുടങ്ങുമ്പോള്‍ അവരെ സംസ്‌കരിച്ചെടുക്കാന്‍ അല്ലാഹു പ്രവാചകന്മാരെ അയക്കാറുണ്ടണ്ട്. സാമൂഹിക പദവിയോ സാമ്പത്തിക സുസ്ഥിരതയോ ജനങ്ങളെ കൈയിലെടുക്കാനുള്ള കാന്തിക ശക്തിയോ ആയിരുന്നില്ല അവരുടെ സുപ്രധാന ആയുധങ്ങള്‍. മറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നതു പോലെ ദൈവിക വിജ്ഞാനത്തിന്റെ അപാരമായ സമ്പത്തായിരുന്നു സ്വന്തം സമൂഹത്തെ സംസ്‌കരിക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകരുടെ പ്രധാന ആയുധം.
പ്രവാചകരുടെ അനന്തരാവകാശികളാണ് മതപണ്ഡിതര്‍. ജ്ഞാനപ്രസരണമാണ് പണ്ഡിതരുടെ പ്രധാന ദൗത്യം. ആ ഉദാത്ത ദൗത്യമാണിന്ന് സമസ്ത കേരള ജംഇയ്യുത്തുല്‍ ഉലമായ്ക്കു കീഴില്‍ നടന്നുകൊണ്ടണ്ടിരിക്കുന്നത്. പതിനയ്യായിരത്തിലധികം ജുമുഅ മസ്ജിദുകള്‍, മുപ്പത്തയ്യായിരത്തിലധികം നമസ്‌കാരപ്പള്ളികള്‍, പതിനായിരത്തോളം മദ്‌റസകള്‍, വിദ്യാഭ്യാസ ബോര്‍ഡ്- ജംഇയ്യത്തുല്‍ മുഅല്ലിമീന്‍- മഹല്ല് ഫെഡറേഷന്‍- എസ്.വൈ.എസ്- എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ സംഘടനകളുടെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍, പരശ്ശതം അറബിക് കോളജുകള്‍, ഇസ്‌ലാമിക് സെന്ററുകള്‍, സമന്വയ വിദ്യാകേന്ദ്രങ്ങള്‍, ഇസ്‌ലാമിക സര്‍വകലാശാല മുതലായവയിലൂടെ കേരളീയ മുസ്‌ലിം സമൂഹം അനുഭവിക്കുന്ന വര്‍ത്തമാന ചൈതന്യത്തിന്റെയും ഉയര്‍ന്ന രീതിയിലുള്ള മതകീയ പ്രബുദ്ധതയുടെയും അടിക്കല്ലുകളാണ് നമ്മുടെ മദ്‌റസകള്‍.
പശ്ചിമഘട്ടത്തിനും കൊങ്കണ്‍ തുരങ്കങ്ങള്‍ക്കുമപ്പുറം മറ്റേതൊരു ദേശത്തും മലയാളക്കരയിലേതു പോലെ സാര്‍വത്രികവും വ്യവസ്ഥാപിതവും ക്രിയാത്മകവുമായൊരു മദ്‌റസാ സംവിധാനം കണ്ടെണ്ടത്തുക സാധ്യമല്ല. മതിയായ സ്വഭാവ വിശേഷങ്ങളോടെയുള്ള മുന്‍മാതൃകകളൊന്നുമില്ലാതിരുന്നിട്ടും സമസ്തയ്ക്ക് ഇത്തരമൊരു മതകീയ വിപ്ലവം കേരളം പോലൊരു സംസ്ഥാനത്ത് സാധിച്ചെടുക്കാനായതു തെല്ലൊരു വിസ്മയത്തോടെ മാത്രമേ ഇതര നാടുകളിലെ മുസ്‌ലിംകള്‍ക്ക് വിലയിരുത്താനാവുന്നുള്ളൂ.
1950കള്‍ക്കു ശേഷമാണ് വ്യവസ്ഥാപിത രീതിയിലുള്ള മദ്‌റസാ സംവിധാനം കേരളക്കരയില്‍ പുഷ്ടിപ്പെട്ടു വരുന്നത്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമായുടെ ഉന്നതശീര്‍ഷരായ പണ്ഡിതവാര്യരുടെ ആശീര്‍വാദത്തോടെ 1951ല്‍ സ്ഥാപിതമായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ രൂപീകരണത്തോടെയായിരുന്നു ഇത്. ആദ്യഘട്ടത്തില്‍ പത്തു മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി പ്രവര്‍ത്തനമാരംഭിച്ച വിദ്യാഭ്യാസ ബോര്‍ഡ് ഇതെഴുതുമ്പോള്‍ 9912 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞിട്ടുണ്ടണ്ട്. എല്ലാ മാസവും രണ്ടണ്ടാം ശനിയാഴ്ച നടക്കുന്ന വിദ്യാഭ്യാസ ബോര്‍ഡിന്റെ ഓരോ യോഗവും ചില മദ്‌റസകള്‍ക്കെങ്കിലും അംഗീകാരം നല്‍കാതെ സമാപിച്ചിട്ടില്ലെന്നത് പ്രസ്ഥാനത്തിന്റെ ഈ രംഗത്തെ അഭിമാനകരമായ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നു. 1951ല്‍ നാന്ദികുറിച്ച ബോര്‍ഡിന്റെ ജൈത്രയാത്രയ്ക്കിടയില്‍ അതിനെ മാതൃകയാക്കി മറ്റു ചിലരും സ്വന്തമായി മദ്‌റസകള്‍ ആരംഭിച്ചു.
മദ്‌റസാ പ്രസ്ഥാനത്തിന്റെ കുത്തക അവകാശപ്പെട്ടുകൊണ്ടണ്ട് പുത്തന്‍ വാദികള്‍ രംഗപ്രവേശം ചെയ്യാറുണ്ടെണ്ടങ്കിലും കേരളീയ മുസ്‌ലിം ചരിത്രത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ അപഗ്രഥനം അത്തരം ജല്‍പനങ്ങളെയെല്ലാം തിരസ്‌കരിക്കുന്നതാണ്. ലേഖന ദൈര്‍ഘ്യം കണക്കിലെടുത്ത് അത്തരം വശങ്ങളെല്ലാം മനഃപൂര്‍വം വിടുന്നു.
മലപ്പുറം ജില്ലയിലെ വാളക്കുളം ജുമാ മസ്ജിദില്‍ 1951ല്‍ നടന്ന വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രതിനിധി യോഗത്തിലാണ് പില്‍ക്കാല കേരളത്തിന്റെ മതകീയ ജീവിതം നിര്‍ണയിച്ചെടുത്ത മദ്‌റസാ പ്രസ്ഥാനത്തിന്റെ പിറവി സംഭവിക്കുന്നത്. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ നിര്‍ദേശപ്രകാരം വ്യവസ്ഥാപിത രീതിയില്‍ മദ്‌റസകള്‍ ആരംഭിക്കാന്‍ നേരത്തേതന്നെ ധാരണയിലെത്തിയിരുന്നെങ്കിലും മദ്‌റസകള്‍ സാര്‍വത്രികമായി സ്ഥാപിക്കാനും സ്ഥാപനങ്ങള്‍ ഏകീകരിക്കാനും പാഠപുസ്തകങ്ങളും പരീക്ഷാ സമ്പ്രദായവും ഏര്‍പെടുത്താനുമെല്ലാം ആ യോഗത്തിലാണ് തീരുമാനമുണ്ടണ്ടാകുന്നത്. പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, കെ.പി ഉസ്മാന്‍ സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങളെല്ലാം ശരവേഗത്തില്‍ നടക്കുകയും വിദ്യാഭ്യാസ ബോര്‍ഡിന്റെ ആദ്യ മദ്‌റസയായി വാളക്കുളം ബയാനുല്‍ ഇസ്‌ലാമിന് അംഗീകാരം നല്‍കുകയും ചെയ്തു.
ആറു പതിറ്റാണ്ടണ്ടിലധികം കാലത്തെ സുദീര്‍ഘ പ്രവര്‍ത്തനങ്ങളുടെ ഫലമായി പ്രാഥമിക മതപഠന കേന്ദ്രങ്ങളായ മദ്‌റസകള്‍ മുസ്‌ലിം കേരളത്തിന്റെ അവിഭാജ്യ ഘടകമായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ടണ്ട്. മുസ്‌ലിം കേരളത്തിന്റെ വര്‍ത്തമാന-ഭാവിയെക്കുറിച്ചുള്ള മുഴുവന്‍ ചിന്തകളും മദ്‌റസകളില്‍ നിന്ന് പ്രയാണമാരംഭിക്കുന്നതിനാല്‍ തന്നെ മദ്‌റസകള്‍ക്ക് സംഭവിക്കുന്ന മുഴുവന്‍ ഗതിമാറ്റങ്ങളും സമുദായത്തിന്റേതു കൂടി ആണെന്നു വരുന്നു. പല കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനങ്ങളുയരുന്നുവെങ്കിലും മദ്‌റസകള്‍ സാധ്യമാക്കിയ മതകീയ ചൈതന്യവും ഇസ്‌ലാമിക നവോത്ഥാനവും ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത വിധമുള്ളവയാണ്. ഏതു സംരംഭങ്ങളെയും പോലെത്തന്നെ കാലോചിതമായ പരിഷ്‌കരണങ്ങള്‍ മദ്‌റസാ സംവിധാനത്തിലും പ്രാവര്‍ത്തികമാക്കാമെങ്കിലും ഈയൊരു മഹിത പ്രസ്ഥാനത്തെ തന്നെ തരം താഴ്ത്തും വിധമുള്ള വിമര്‍ശനങ്ങളത്രയും മുസ്‌ലിം കേരളത്തെ പിറകോട്ടടിപ്പിക്കാനേ ഉപകരിക്കൂ.
മദ്‌റസകളില്‍ വച്ച് മതവിദ്യാഭ്യാസം നേടുന്നത് മക്കളുടെ ഭൗതിക പഠന മുന്നേറ്റത്തിനു വിഘാതം സൃഷ്ടിക്കുമെന്ന് ചുരുക്കം രക്ഷിതാക്കളെങ്കിലും തെറ്റിദ്ധരിച്ചുവച്ചിട്ടുണ്ടണ്ട്. എന്നാല്‍ മദ്‌റസാ വിദ്യാര്‍ഥികള്‍ ഭൗതിക രംഗത്തും തിളങ്ങിനില്‍ക്കുന്നു എന്നതാണനുഭവം. മാത്രവുമല്ല, വിദ്യാര്‍ഥികളില്‍ അനിവാര്യമായും ഉണ്ടണ്ടായിരിക്കേണ്ടണ്ട ധാര്‍മിക മൂല്യങ്ങള്‍ പരിരക്ഷിക്കപ്പെടണമെങ്കില്‍ മത വിദ്യാഭ്യാസവും ഇസ്‌ലാമിക ശിക്ഷണവും കൂടിയേ തീരൂ. അച്ചടക്കം, അനുസരണ, ലക്ഷ്യബോധം, ധാര്‍മിക ബോധം തുടങ്ങിയവ അഭ്യസിപ്പിക്കുന്നതില്‍ മദ്‌റസകള്‍ പൂര്‍ണ വിജയമാണെന്നത് എതിരാളികള്‍ പോലും അംഗീകരിക്കുന്ന വസ്തുതകളാണ്. ഈയൊരു വീക്ഷണകോണില്‍ നിന്ന് വിലയിരുത്തുമ്പോള്‍ ധാര്‍മികമായി ഉന്നത മൂല്യമുള്ള പൗരരെയാണ് മദ്‌റസകള്‍ ഉല്‍പാദിപ്പിക്കുന്നത്.
അതേസമയം മദ്‌റസാ പ്രസ്ഥാനത്തിന്റെ സമകാലിക പരിസരം ഒട്ടേറെ പ്രതിസന്ധികളെയും അടയാളപ്പെടുത്തുന്നുവെന്നത് ഇനിയും കണ്ടണ്ടില്ലെന്നു നടിച്ചുകൂടാ. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ അതിപ്രസരമാണ് ഇവയില്‍ മുഖ്യം. മതപഠനം നടത്തുന്നുവെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നുവെങ്കിലും മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും നാമമാത്ര പ്രാതിനിധ്യമേ മതപഠനത്തിനും ഇസ്‌ലാമിക വ്യക്തിത്വനിര്‍മിതിക്കും നല്‍കപ്പെടുന്നുള്ളൂ എന്നത് നഗ്നസത്യമാണ്. ഈ വെല്ലുവിളിയെ മറികടക്കാനുള്ള ശ്രമങ്ങള്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുണ്ടണ്ടാവണം.
വിദ്യാര്‍ഥികളുടെ മദ്‌റസാ പ്രവേശനാരംഭത്തോടനുബന്ധിച്ച് 'നേരറിവ് നല്ല നാളേക്ക്' എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മദ്‌റസകള്‍ കേന്ദ്രീകരിച്ച് 'മിഹ്‌റജാനുല്‍ ബിദായ' എന്ന പേരില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്നലെ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്ത് പുത്തനങ്ങാടി മൂച്ചിക്കല്‍ ഹിദായത്തുസ്വിബ്‌യാന്‍ മദ്‌റസയില്‍ നടന്നു. സമസ്തയുടെ എല്ലാ മദ്‌റസകളിലും നാളെ പ്രവേശനാരംഭം നടക്കും. നമ്മുടെ മദ്‌റസകളെ സര്‍വശക്തന്‍ ലക്ഷ്യപ്രാപ്തവും വിജയകരവുമാക്കട്ടെ എന്ന് നമുക്കു പ്രാര്‍ഥിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."