HOME
DETAILS

മീന്‍വിലാപം

  
backup
June 13 2019 | 17:06 PM

%e0%b4%ae%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82


മഴ പെയ്തതോടെ തോടുകളും കുളങ്ങളും വയലുകളുമൊക്കെ പുഴയായി മാറി. ഇതോടെ ഏറ്റവും സന്തോഷിക്കുന്നത് ശുദ്ധജല മല്‍സ്യങ്ങളാണ്. കാരണം മല്‍സ്യങ്ങളുടെ പ്രജനന കാലമാണിത്. ഇതിനായി പ്രകൃതി ഒരുക്കുന്ന ദേശാന്തരഗമനം ഈ പുതുമഴയിലാണ് നടക്കുക. എന്നാല്‍ ഇപ്പോള്‍ ശുദ്ധജല മത്സ്യങ്ങള്‍ അത്ര സന്തോഷത്തിലല്ല. എന്താണിതിനു കാരണം എന്നൊന്നു നോക്കിയാലോ?.


ഊത്തപിടിത്തം

ശുദ്ധജല മല്‍സ്യങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കും വിധമാണ് പുതുമഴയിലെ മല്‍സ്യബന്ധനം. ഇതിനെ ഊത്തപിടിത്തം എന്നാണ് പറയുക. മഴക്കാലമാകുന്നതോടെ ഊത്തപിടിത്തവും വ്യാപകമാവും. ഇതോടെ ശുദ്ധജലമത്സ്യങ്ങളുടെ നിലനില്‍പ്പു തന്നെ അപകടത്തിലായി. അശാസ്ത്രീയമായ മീന്‍പിടിത്തമാണ് ഊത്തപിടിത്തം.
ഭക്ഷ്യയോഗ്യമായ 60 ഇനം മത്സ്യങ്ങളെയാണ് 'ഊത്തപിടിത്തം' നാശത്തിന്റെ വക്കിലെത്തിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത 19 ഇനങ്ങള്‍ വേറെയും. പ്രജനനകാലത്തെ ഊത്തപ്പിടിത്തത്തിനിടെ തവള, ആമ, കൊക്ക്, പാമ്പ് എന്നീ ഇതര ജലജീവികളും കൊല്ലപ്പെടുന്നതായാണ് കണക്കുകള്‍. കേരളത്തിലെ പ്രാഥമിക ശുദ്ധജല മത്സ്യങ്ങളില്‍ നല്ലൊരു ശതമാനവും പ്രജനനത്തിനായി നെല്‍പ്പാടങ്ങളിലേക്കോ, നദിയോടു ചേര്‍ന്ന പ്രദേശങ്ങളിലേക്കോ ദേശാന്തര ഗമനം നടത്തുന്നവയാണ്.
വംശം നിലനിര്‍ത്താനുള്ള സുരക്ഷിതമായ ഇടംതേടിയുള്ള യാത്രക്കിടെയാണ്, പാകമായ അണ്ഡത്തോടെ ഇവയെ പിടികൂടുന്നത്. ഇടവപ്പാതിയുടെ ആരംഭത്തോടെ പുഴകളില്‍നിന്നോ ചാലുകളില്‍നിന്നോ നിറയെ അണ്ഡവുമായി ഒഴുക്കിനെതിരെ നീന്തിയാണു മത്സ്യങ്ങള്‍ പ്രജനനകേന്ദ്രങ്ങളായ നെല്‍പ്പാടങ്ങളിലേക്കു കയറുന്നത്. ഈ സമയത്തു വിവിധ രീതിയില്‍ നടത്തുന്ന ഊത്തപിടിത്തം മത്സ്യസമ്പത്ത് നശിപ്പിക്കുന്നു. വിവിധ കോള്‍മേഖലകളിലും തോടുകളിലും പാടശേഖരങ്ങളിലുമാണ് പ്രധാനമായും ഊത്തപിടിത്തം വ്യാപകമായിട്ടുള്ളത്.

മനംമുറിഞ്ഞ്
മത്സ്യങ്ങള്‍

പുള്ളി മലിഞ്ഞീല്‍, മലിഞ്ഞീല്‍, വെളുത്ത മലിഞ്ഞീല്‍, കറുത്ത മലിഞ്ഞീല്‍, വ്‌ലാഞ്ഞില്‍, മുതുവരയന്‍ പാവുകന്‍, പരല്‍, ഉരുളന്‍ പരല്‍, ഊളിപരല്‍, പാറപ്പരല്‍, പാവ്വായി പരല്‍, ഇരുനിര പുള്ളപാവുകന്‍, മത്തിപരല്‍, കത്തിപരല്‍, ചാളപരല്‍, ചെറുമത്തി പരല്‍, ചെപ്പുകൈലി, വയമ്പ്, പെരുവയമ്പ്, പുള്ളിചീലന്‍, വരയന്‍ചീലന്‍, മത്തിചീലന്‍, തുപ്പലാംകൊത്തി, പാറാന്‍പരല്‍, ചുട്ടി, വെള്ളിമീശപ്പറവ, കണഞ്ഞോന്‍, കുയില്‍മീന്‍, കറ്റി, ആറ്റുചൂര, മുള്ളന്‍ പരല്‍, കുറുവ പരല്‍, പച്ചിലവെട്ടി, കുരല്‍, കരിവാലന്‍കുരല്‍, ഈറ്റപ്പച്ചില, വാഴക്കാവരയന്‍, സ്വര്‍ണവാലന്‍, വട്ടക്കാളി, ആമീന്‍, കട്‌ല, രോഹു, കല്‍നക്കി, വരയന്‍ കൊയ്ത്ത, വരയന്‍ അയര, മഞ്ഞക്കൂരി, വാള, ആറ്റുവാള, തുളി, കാരി, കടു, കോലാന്‍, പള്ളത്തി, ആറ്റുചെമ്പല്ലി, കരിമീന്‍, പൂളാന്‍, വരാല്‍, ബ്രാല്‍ തുടങ്ങിയ ശുദ്ധജല മത്സ്യങ്ങളുടെ നിലനില്‍പ്പുതന്നെ ഇതു മൂലം ഭീഷണിയിലാണെന്ന് വിവിധ പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വയലും തോടും കുളങ്ങളും കോള്‍നിലങ്ങളും മനുഷ്യര്‍ക്ക് മാത്രമുള്ളതല്ല മല്‍സ്യങ്ങള്‍ക്കും കൂടിയുള്ളതാണെന്ന് എന്നാണ് മനുഷ്യന്‍ മനസിലാക്കുക.

ട്രോളിങ്
നിരോധനം
മാത്രം പോരാ

ഊത്തകാലത്ത് ശുദ്ധജല മത്സ്യബന്ധനം പൂര്‍ണമായി നിരോധിക്കുക എന്നു മാത്രമാണ് ഇതിന് പരിഹാരമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതിനുപുറമെ ജൂണ്‍ മാസത്തില്‍ ശുദ്ധജല മല്‍സ്യങ്ങളെ പിടികൂടുന്നതും നിരോധിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. നിലവില്‍ ഇത്തരത്തിലുള്ള മീന്‍പിടിത്തം ശിക്ഷാര്‍ഹമായി കലക്ടര്‍ ഉത്തരവ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നടപ്പിലാക്കാറില്ലെന്നു മാത്രം. പുഴയിലും ഉള്‍നാടന്‍ ജലാശയങ്ങളിലുമുള്ള ശുദ്ധജല മത്സ്യങ്ങള്‍ അശാസ്ത്രീയമായി പിടിക്കപ്പെടുന്നതു തടയാന്‍ ഫലപ്രദമായ സംവിധാനമില്ലാത്തത് ഊത്തപിടിത്തക്കാര്‍ക്ക് അനുഗ്രഹമാകുന്നുണ്ട്.

ആവാസവ്യവസ്ഥയില്ല

2010 മുതല്‍ ഊത്തപിടിത്തത്തിന് നിയമം മൂലമുള്ള നിരോധനം (കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ചര്‍ ആക്ട്) നിലനില്‍ക്കുന്നുണ്ടെങ്കിലും അത് ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ എവിടെയും നടപ്പിലാക്കാറില്ല. മത്സ്യവൈവിധ്യത്തിന്റെ സംരക്ഷണത്തെകുറിച്ച് സമഗ്രമായ, കാഴ്ചപ്പാട് നിയമത്തിലില്ലാത്തതാണ് കാരണം. ഇത്തരത്തില്‍ മല്‍സ്യം പിടിച്ചാല്‍ 15,000 രൂപ പിഴയും ആവര്‍ത്തിച്ചാല്‍ 6 മാസം തടവും വിധിക്കാമെന്നാണ് നിയമം. പക്ഷെ അതൊന്നും നടപ്പിലാക്കാറില്ലെന്ന് മാത്രം.


മല്‍സ്യങ്ങളുടെ ദേശാന്തരഗമനം നടക്കുന്ന ജൂണിലെ ദിവസം കണക്കിലാക്കി 5 ദിവസത്തേക്കെങ്കിലും പൂര്‍ണമായ നിരോധനം കൊണ്ടുവരണമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യം.
നിയമലംഘനത്തിനെതിരേ തദ്ദേശീയതലത്തില്‍ നടപടികളെടുക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംവിധാനമുണ്ടാക്കാത്തതും അശാസ്ത്രീയമായ മല്‍സ്യബന്ധനം ഫലപ്രദമായി തടയാനാകാത്തതിന് കാരണമാകുന്നു.
ഊത്തപിടിത്തം പരമ്പരാഗതമായി തുടരുന്ന മത്സ്യബന്ധന രീതിയാണെങ്കിലും ഇതിന്റെ തോത് അടുത്തകാലത്ത് വളരെയധികം കൂടിയിട്ടുണ്ട്. നിലവില്‍ ആധുനിക രീതിയിലുള്ള വലകളും യന്ത്രങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.
വയലുകള്‍ ബഹുഭൂരിപക്ഷവും നികത്തപ്പെട്ടതോടെ മുട്ടയിടുന്നതിനു മത്സ്യങ്ങള്‍ക്ക് ഇടംകുറഞ്ഞു. ആവാസവ്യവസ്ഥയുടെ ചുരുക്കവും മത്സ്യസമ്പത്തിന്റെ ഇടിവിന് ആക്കംകൂട്ടി.പ്രജനനത്തിനായി ഒരു ആവാസവ്യവസ്ഥയില്‍നിന്നു മറ്റൊന്നിലേക്കു ദേശാന്തരഗമനം നടത്തുന്ന ജീവിവര്‍ഗമാണു മത്സ്യങ്ങള്‍.


മത്സ്യസമ്പത്തിന്റെ നിലനില്‍പ്പിനെ നിര്‍ണയിക്കുന്ന വളരെ പ്രധാനപ്പെട്ട പ്രതിഭാസമാണിത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തുന്ന ജൂണ്‍ ആദ്യവാരമാണ് കേരളത്തില്‍ പ്രജനനകാലം.
ഈ സമയത്തുതന്നെ മല്‍സ്യങ്ങളെ പിടിക്കുന്നത് പ്രകൃതിയോട് ചെയ്യുന്ന കൊടും ദ്രോഹമാണ്. കടലില്‍ ഈ കാലത്ത് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നതിനാല്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ പിടിക്കപ്പെടുന്നത് ഒരുപരിധിവരെ തടയപ്പെടും. എന്നാല്‍ പുഴയിലും ഉള്‍നാടന്‍ ജലാശയങ്ങളിലുമുള്ള ശുദ്ധജല മത്സ്യങ്ങള്‍ പിടിക്കപ്പെടുന്നതു തടയാന്‍ ഫലപ്രദമായ സംവിധാനമില്ല.

മത്സ്യം പിടിക്കുന്ന
രീതികള്‍

പല രീതികളില്‍ അശാസ്ത്രീയമായ മീന്‍പിടിത്തം നടക്കുന്നുണ്ട്. ഇതിലൊന്നാണ് ഒറ്റാല്‍ ഉപയോഗിച്ച അശാസ്ത്രീയമായ മീന്‍പിടുത്തം. മുളയുടെ കമ്പുകളോ, ഈറ്റയില്‍നിന്നു വാര്‍ത്തെടുത്ത ഈറ്റക്കോലുകളോ ആണ് ഒറ്റാല്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഇതിനുപുറമെ അടിച്ചില്‍ രൂപത്തിലും മീന്‍ പിടിക്കാറുണ്ട്. തൃശൂര്‍, മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പൊന്നാനി കോളില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഊത്തകാല മത്സ്യബന്ധനോപകരണമാണിത്. അടയ്ക്കാ മരത്തിന്റെ ചീകിയെടുത്ത കഴകള്‍ ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മാണം.
വിരിച്ചുവച്ച അടിച്ചിലിനു പുറകില്‍ വലയോ, ചാക്കോ ചതുരാകൃതിയില്‍ ചേര്‍ത്തുകെട്ടിയും മീനുകളെ പിടിക്കാറുണ്ട്. ഒഴുക്കിനെതിരെ നീന്തിവരുന്ന മത്സ്യങ്ങള്‍ തടസം ബോധ്യപ്പെട്ട ഉടനെ ചാടിക്കടക്കാന്‍ ശ്രമിക്കും. മറ്റൊന്ന് നത്തൂട് എന്ന രീതിയിലാണ് മത്സ്യങ്ങളെ പിടിക്കാറ്. പ്രാകൃതമായ ഒരു തരം ഉപകരണമാണ് നത്തൂട്. പത്തടിയോളം നീളമുള്ള മുള കൊണ്ടാണു നിര്‍മാണം. ഫണല്‍ ആകൃതിയില്‍ നെയ്‌തെടുക്കുന്ന ഇവ നല്ല ഒഴുക്കുള്ള ചെറിയ വെള്ളച്ചാട്ടങ്ങള്‍ക്കിടയിലാണു വയ്ക്കുന്നത്.


വീശുവലയാണ് ഊത്തപിടിക്കുന്നതിന് ഉപയോഗിക്കുന്ന സര്‍വസാധാരണമായ ഉപകരണങ്ങളില്‍ ഒന്ന്. മത്സ്യങ്ങള്‍ കയറിവരുന്ന പ്രവേശന കവാടങ്ങള്‍ എന്നു വിളിക്കാവുന്ന ഇടങ്ങളിലാണ് വീശുവല ഉപയോഗിക്കുന്നത്.
വിവിധ നീളത്തിലും കണ്ണിയകലത്തിലും ഉള്ള ഒടക്കുവലകള്‍ ഉപയോഗിച്ചും മല്‍സ്യങ്ങളെ പിടിക്കാറുണ്ട്. ഈ വല ജലാശയത്തിനു കുറുകെ കെട്ടിനിര്‍ത്തിയാണ് മത്സ്യബന്ധനം.
രണ്ടു ദണ്ഡുകള്‍ക്കുള്ളില്‍ കൂടുപോലുള്ള ചെറിയ വലയായ കുത്തുവല ഉപയോഗിച്ചും മീന്‍ പിടിക്കാറുണ്ട്. ഇത് ഒഴുക്കുള്ള ഇടങ്ങളില്‍ താഴ്ത്തിവയ്ക്കുകയും വലയില്‍ മീന്‍ അകപ്പെട്ടാല്‍ പൊക്കി പിടിക്കുകയും ചെയ്യുന്ന രീതിയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago