കേരളത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അക്രമങ്ങള്‍: പി.ടി തോമസ് എം.എല്‍.എ
ദോഹ: ഇടതുപക്ഷം അധികാരത്തില്‍ വന്നതു മുതല്‍ കേരളത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അക്രമങ്ങളാണ് നടക്കുന്നതെന്നും അതിന്റെ ആഹ്വാനമാണ് കഴിഞ്ഞ ദിവസം സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണല്‍ നടത്തിയതെന്നും കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് എം.എല്‍.എ.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവും അനുമതിയും കൂടാതെ അക്രമത്തിന് ആഹ്വാനം ചെയ്തുളള പ്രഖ്യാപനം സി.പി.എം സെക്രട്ടറി നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെത്തിയ അദ്ദേഹം ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്സി'ല്‍ സംസാരിക്കുകയായിരുന്നു. കാശ്മീര്‍ പോലുളള സ്ഥലങ്ങളില്‍ അക്രമത്തിന് ആഹ്വാനം നല്‍കുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നതു പോലെ കോടിയേരിക്കെതിരെ കേസ് എടുക്കണം. കഴിഞ്ഞ കുറച്ച് ആഴ്ച്ചകള്‍ കൊണ്ടുതന്നെ കേരളം അക്രമ രാഷ്ട്രീയത്തിലേക്ക് നീങ്ങിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയിലും കൊല്‍കത്തയിലും നിലനില്‍പ്പിനായി കോണ്‍ഗ്രസ് സഹായം തേടുന്ന സി.പി.എം ന്യൂനപക്ഷങ്ങളെ എങ്ങനെ സഹായിക്കും. ആര്‍.എസ്സ്. എസ്സിനെ തടഞ്ഞു നിര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ച പാര്‍ട്ടി കോണ്‍ഗ്രസാണ്. ടഹെന്ദവ വര്‍ഗീയതയുമായി ഇതുവരെ കോണ്‍ഗ്രസ് കൂട്ട് കൂടിയിട്ടില്ല. എന്നാല്‍ കേരളത്തില്‍ ചില മതന്യൂനപക്ഷ സംഘടനകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ പിഞ്ഞുണച്ചതായും അദ്ദേഹം പറഞ്ഞു. ഗാന്ധിവധത്തിന്റെ ആരോപണത്തില്‍ നിന്നും ആര്‍.എസ്.എസ് രക്ഷപ്പെട്ടത് ചില സാങ്കേതികം മാത്രമാണ്. ഗാന്ധിജിയെ വധിച്ച ഗോദസയെ തളളിപറയാന്‍ ഇതുവരെയും ആര്‍.എസ്.എസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയത്തിന്റെ നേതാക്കന്‍മാര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. അത് എന്നാല്‍ ഏതെങ്കിലും വ്യക്തികളില്‍ വെച്ച്‌കെട്ടുന്നില്ല. അമിതമായ ഭാരവാഹികള്‍ കോണ്‍ഗ്ര് നേരിടുന്ന വലിയ വെല്ലവിളയാണ്. ഭാരവാഹികളുടെ എണ്ണം കുറക്കാന്‍ രാഹുല്‍ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചയില്‍ താന്‍ ആവശ്യപ്പെട്ടതായും പി.ടി പറഞ്ഞു. ഭരണത്തിന്റെ അവസാനകാലഘട്ടത്തില്‍ കൈകൊണ്ട പല തീരുമാനങ്ങളും ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ വന്ന വീഴ്ച്ചയുമാണ് പ്രധാന പരാജയ കാരണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ഇന്ത്യന്‍ മീഡിയ ഫോറം ട്രഷറര്‍ ഐ.എ.എ റഫീഖ് സ്വാഗതവും വൈസ്പ്രസിഡന്റ് ആര്‍. റിന്‍സ് നന്ദിയും പറഞ്ഞു.
സാക്കിര്‍ നായിക്കിനെതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു
ദോഹ: ഇസ്ലാമിക മതപ്രബോധനകന്‍ സാക്കിര്‍ നായികിനെതിരായി താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ്. ഇന്ത്യപോലുളള ഒരു മതേതര സമൂഹത്തിന്റെ പൊതുധാരണകള്‍ക്ക് എതിര്‍ നില്‍ക്കുന്ന വ്യക്തിയാണ് സാക്കിര്‍ നായിക്. ഇത്തരം ഒരു വ്യക്തിയെ സംരക്ഷിക്കുന്ന നിലപാട് മുസ്ലിം ലീഗ് പോലുളള പാര്‍ട്ടി സ്വീകരിച്ചത് ശരിയായില്ല എന്ന തന്റെ പ്രസ്താവന സുചിചതമായി നടത്തിയതാണ്. അദ്ദേഹത്തിന്റെ നിരവധി പ്രസംഗങ്ങള്‍ താന്‍ ശ്രവിച്ചതിനും പഠിച്ചതിനും ശേഷമാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഒന്നിച്ചിരുന്നുളള കലാലയ പഠനത്തെ എതിര്‍ക്കുന്ന നിലപാടും ദയൂബന്ത് പോലുളള ഇന്ത്യയിലെ പ്രമുഖ പണ്‍ഡിതസഭകള്‍ അദ്ദേഹത്തെ എതിര്‍ക്കുന്നതും നമസ്‌തെ, ഹാപ്പിക്രസ്മസ് പോലുളള അഭിവാദ്യ ആശംസ രീതികളെ അദ്ദേഹം എതിര്‍ക്കുന്നതും ശരിയായ അഭിപ്രായമല്ല. തന്റെ പളളിയില്‍ വന്ന അന്യമത വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന സൗകര്യമൊരുക്കിയ ചരിത്രമാണ് പ്രവാചകന്‍േറതെന്നും പി.ടി തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."