ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല; മടവൂര്‍ നന്മണ്ടണ്ട പരിധിയില്‍ തന്നെ
നരിക്കുനി: പുതുതായി ആരംഭിച്ച നന്മണ്ടണ്ട ആസ്ഥാനമായുള്ള ജോയിന്റ് ആര്‍.ടി.ഒ ഓഫിസിന്റെ പരിധിയില്‍ മടവൂര്‍ പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു.
പുതിയ ഓഫിസിന്റെ പ്രഖ്യാപന വേളയില്‍ തന്നെ കിഴക്കോത്ത്, മടവൂര്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കിഴക്കോത്തിനെ കൊടുവള്ളി പരിധിയില്‍ നിലനിര്‍ത്തി. കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ പരിധിയില്‍നിന്ന് നാലു കിലോമീറ്റര്‍ മാത്രം ദൂരമുള്ള മടവൂരിനെ നന്മണ്ടയില്‍ ഉള്‍പ്പെടുത്തിയ നടപടി വാഹന ഉടമകള്‍ക്ക് ഏറേ പ്രയാസം സൃഷ്ടിക്കും. പുതിയ തീരുമാനപ്രകാരം മടവൂരിലുള്ളവര്‍ക്ക് 13 മുതല്‍ 15 കിലോമീറ്റര്‍ വരെ സഞ്ചരിച്ച് വേണം നന്മണ്ടണ്ടയിലെ ഓഫിസിലെത്താന്‍.
കിഴക്കോത്തിനെയും മടവൂരിനെയും കൊടുവള്ളി ഓഫിസ് പരിധിയില്‍ തന്നെ നിലനിര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും മടവൂരിനെ നന്മണ്ടണ്ടയില്‍ തന്നെ ഉള്‍പ്പെടുത്തിയ നിര്‍ദ്ദേശമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെ മടവൂരിനെ കൊടുവള്ളിയില്‍ തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യവുമായി വാഹന ഉടമകളും രാഷ്ട്രീയപാര്‍ട്ടികളും രംഗത്ത് വന്നിരിക്കുകയാണ്. ഈ ആവശ്യം നേടിയെടുക്കാന്‍ പ്രത്യക്ഷ സമര പരിപാടികള്‍ ആവിഷ്‌കരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
അതിനിടെ ആര്‍.ടി.ഒ ഓഫിസ് മാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പഞ്ചായത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയില്‍ പ്രവൃത്തിക്കുന്നവരുടെ ഒരു യോഗം ഇന്ന് രാവിലെ പത്തിന് മടവൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് പഞ്ചായത്ത് പ്രസിഡണ്ടന്റ് വി.സി റിയാസ്ഖാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."