'റോഡ് സഞ്ചാരയോഗ്യമാക്കണം
'
തുറവൂര്‍: ദേശീയപാതയില്‍ ചമ്മനാട് ഇ.സി.ഇ.കെ ഹൈസ്കൂളിന്റെ മുന്നില്‍ നിന്ന് കിഴക്കോട്ട് കോലോത്ത് വഴി പുത്തന്‍പുര പ്രദേശത്തേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. റോഡ് നിലവില്‍ വന്നിട്ട് മുപ്പത്തിയഞ്ച് വര്‍ഷം കഴിഞ്ഞു.
ഇതിനിടയില്‍ ഗ്രാവല്‍ വിരിച്ച് മെറ്റലിങ് നടത്തുക മാത്രമാണ് നടത്തിയത്. മെറ്റലിങ് നടത്തിയിട്ട് ഇരുപതുവര്‍ഷമായി. എഴുപുന്ന, കോടംതുരുത്ത് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ കടന്നുപോകുന്നതുമൂലം രണ്ട് പഞ്ചായത്തുകളും ഈ റോഡിനോട് അവഗണന കാട്ടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡ് നിലവില്‍ വന്നതിനുശേഷം ഇരു പഞ്ചായത്തുകളിലും അനവധി പുതിയ റോഡ് നിര്‍മിക്കുകയും അവ പലതവണ നന്നാക്കുകയും ടാറിങ് നടത്തുകയും ചെയ്തിട്ടും ഈ റോഡ് നന്നാക്കാത്തതില്‍ നാട്ടുകാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. റോഡിന്റെ പല ഭാഗങ്ങളും കുണ്ടും കുഴിയും നിറഞ്ഞ് മെറ്റലുകള്‍ ചിതറി കിടക്കുകയാണ്. ഇതുമൂലം ഇരുചക്രവാഹനങ്ങള്‍ മെറ്റലില്‍ കയറി തെന്നി മറിയുക പതിവാണ്. ഇതു വഴി ഓട്ടോറിക്ഷകള്‍ വിളിച്ചാല്‍ വരാന്‍ മടിക്കുന്നതുമൂലം രോഗികളെ യഥാസമയത്ത് ആശുപത്രിയില്‍ എത്തിക്കാനും കഴിയുന്നില്ല. റോഡ് ടാറിങ് നടത്താന്‍ ഇനിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."