നിപാ: യുവാവിന്റെ ആരോഗ്യനില തൃപ്തികരം
കാക്കനാട്: നിപാ ബാധിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുള്ള. നിരീക്ഷണപട്ടികയിലെ അവസാനത്തെ ആളിനും രോഗലക്ഷണം ഇല്ലെന്ന് സ്ഥിരീകരിച്ചശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി നിപാ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്നും കലക്ടര്‍ വ്യക്തമാക്കി. കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് രണ്ട് പേരെകൂടി ഡിസ്ചാര്‍ജ് ചെയ്തു. ഇനിയിവിടെ നിരീക്ഷണത്തിലുള്ളവര്‍ നാലു പേരാണ്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. മെഡിക്കല്‍ കോളജിലുള്ള ഒരു രോഗിയുടെ രണ്ടാം ഘട്ട സാമ്പിള്‍ പരിശോധനയ്ക്ക് ശേഖരിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഒരു രോഗിയുടെ കൂടി സാമ്പിള്‍ പരിശോധനയ്ക്ക് ലഭിച്ചു. ജില്ലയില്‍ മെയ് മാസത്തില്‍ സംഭവിച്ച 1,798 മരണങ്ങളുടെ രേഖകള്‍ പൂര്‍ണമായും പരിശോധിച്ചു. ഇതില്‍ നിപാ സംശയിക്കത്തക്ക മരണങ്ങളൊന്നും കണ്ടെത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."