റെയില്‍ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലം വരുന്നു
തിരുവനന്തപുരം: കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനെ ചുമതലപ്പെടുത്തിയ 27 റെയില്‍ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരുമായും റെയില്‍വേയുമായും ധാരണാപത്രം ഒപ്പിടുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ഏലിമല സ്റ്റേഷന്‍ (പയങ്ങാടി- പയ്യന്നൂര്‍), മാഹി - തലശേരി, തലശേരി - എറ്റക്കോട്ട്, മുളങ്കുന്നത്തുകാവ് - പൂങ്കുന്നം, കരുനാഗപ്പള്ളി - ശാസ്താംക്കോട്ട, ഒല്ലൂര്‍ - പുതുക്കാട, ചേപ്പാട് - കായംകുളം, ഷൊര്‍ണ്ണൂര്‍ - വള്ളത്തോള്‍ നഗര്‍, ഷൊര്‍ണ്ണൂര്‍ - അങ്ങാടിപ്പുറം, അങ്ങാടിപ്പുറം - വാണിയമ്പലം, നിലമ്പൂര്‍ - യാഡ്, കുറുപ്പന്തറ - ഏറ്റുമാനൂര്‍, പറളി - മങ്കര, താനൂര്‍ - പരപ്പനങ്ങാടി, കോഴിക്കോട് - കണ്ണൂര്‍, എറ്റക്കോട്ട് - കണ്ണൂര്‍, പാപ്പിനിശ്ശേരി - കണ്ണപുരം, കണ്ണൂര്‍ - വളപ്പട്ടണം, കണ്ണപുരം - പഴയങ്ങാടി, പയ്യന്നൂര്‍ - തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ - തൃക്കരിപ്പൂര്‍, ഉപ്പള - മഞ്ചേശ്വരം, പുതുക്കാട് - ഇരിങ്ങാലക്കുട, കായംകുളം - ഓച്ചിറ, അമ്പലപ്പുഴ - ഹരിപ്പാട്, കൊല്ലം - മയ്യനാട്, കടയ്ക്കാവൂര്‍ - മുരുക്കുംപുഴ എന്നീ സ്റ്റേഷനുകള്‍ക്കിടയ്ക്കാണ് മേല്‍പ്പാലം പണിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."